|    May 25 Thu, 2017 7:01 am
FLASH NEWS

ഐഎസ് നേതാക്കളും കുടുംബങ്ങളും മൗസിലില്‍ നിന്നു പലായനം ചെയ്യുന്നു

Published : 1st August 2016 | Posted By: SMR

ബഗ്ദാദ്: ഐഎസ് നേതാക്കള്‍ കുടുംബങ്ങളുമായി ഇറാഖിലെ മൗസിലില്‍ നിന്നു പലായനം ചെയ്യുന്നതായി ഇറാഖ് പ്രതിരോധമന്ത്രി ഖാലിദ് അല്‍ ഒബെയ്ദി.
വടക്കന്‍ ഇറാഖിലെ ഐഎസ് അധീനമേഖലയായ മൗസിലിലേക്ക് ഇറാഖി സൈന്യം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. സിറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ സഞ്ചരിക്കുന്നത്. ചിലര്‍ കിഴക്കന്‍ മൗസിലിലെ കുര്‍ദുകളുടെ സ്വയം ഭരണമേഖലയിലേക്കും കടന്നെന്നും ഒബെയ്ദി ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. 2014ലാണ് ഐഎസ് മേഖല പിടിച്ചെടുത്തത്.
ഐഎസിനെ തുരത്താന്‍ സൈന്യം ദൗത്യം നടത്തിവരുകയാണ്. മൗസിലിലാണ് ഐഎസിനെ തുരത്താന്‍ സൈന്യത്തിന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്.
ഐഎസിനെതിരായുള്ള ദൗത്യത്തില്‍ വരുംമാസങ്ങളില്‍ ദശലക്ഷക്കണക്കിന് ഇറാഖികള്‍ക്ക് വീടു നഷ്ടപ്പെടുമെന്നും നിരവധി പേര്‍ കൊല്ലപ്പെടുമെന്നും റെഡ്‌ക്രോസ് മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day