|    Dec 12 Tue, 2017 11:41 pm
FLASH NEWS
Home   >  News now   >  

ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതനെ കുരിശിലേറ്റിയതായി റിപ്പോര്‍ട്ട്

Published : 28th March 2016 | Posted By: swapna en

tom-uzhunnalil.


ന്യൂയോര്‍ക്ക്: യെമനില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ റവറന്റ് തോമസ് ഉഴുന്നാലിലിനെ ഐഎസ് കുരിശിലേറ്റിയതായി റിപ്പോര്‍ട്ട്.  അമേരിക്കന്‍ വെബ്‌സൈറ്റായ ദി വാഷിങ്ടണ്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ദുഖവെള്ളി ദിനത്തിലാണ് പുരോഹിതനെ ഐഎസ് കുരിശിലേറ്റിയത്.
യെമനിലെ മദര്‍ തെരേസാ മിഷ്‌നറീസ് ഓഫ് ചാരിറ്റിയില്‍ ജോലി ചെയ്യുന്ന പുരോഹിതനെ ഈ മാസമാദ്യമാണ് തട്ടിക്കൊണ്ടുപോയത്. ഇവിടെ ഐഎസ് നടത്തിയ ആക്രമണത്തില്‍ നാലു ഇന്ത്യന്‍ കന്യാസത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.
യേശുവിനെ കുരിശേലിറ്റിയതു പോലെ പുരോഹിതനെയും കുരിശേലിയെന്നാണ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രൂപ്പിന്റെ ഫെയ്‌സ്ബുക്കിലാണ് ഈ വാര്‍ത്ത ആദ്യം വന്നതെന്നും സൈറ്റില്‍ പറയുന്നു. എന്നാല്‍ പുരോഹിതന്റെ കുടുംബമോ ഇന്ത്യന്‍ സര്‍ക്കാരോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക