|    Mar 28 Tue, 2017 2:14 am
FLASH NEWS

ഐഎസ് തടവില്‍ കഴിഞ്ഞ യസീദി പെണ്‍കുട്ടിക്ക് പുരസ്‌കാരം

Published : 12th October 2016 | Posted By: SMR

ലണ്ടന്‍: ഐഎസില്‍നിന്നു ലൈംഗികചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയായ യസീദി പെണ്‍കുട്ടിക്ക് കൗണ്‍സില്‍ ഓഫ് യൂറോപ്പ് നല്‍കുന്ന വക്‌ലാവ് ഹാവെല്‍ മനുഷ്യാവകാശ പുരസ്‌കാരം.ഇറാഖി സന്നദ്ധപ്രവര്‍ത്തക നാദിയ മുറാദിനാണ് പുരസ്‌കാരം ലഭിച്ചത്. 2014 നവംബറില്‍ ഐഎസില്‍ നിന്നു മോചിതയായശേഷം യസീദികളുടെ മോചനത്തിനായും മനുഷ്യക്കടത്തിനെതിരായും പ്രവര്‍ത്തിച്ചു വരുകയായിരുന്നു നാദിയ. 23കാരിയായ നാദിയയെ മൂന്നു മാസത്തോളമാണ് ഐഎസ് തടവില്‍ വച്ചത്. യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡറായി സപ്തംബറില്‍ നാദിയയെ തിരഞ്ഞെടുത്തിരുന്നു. യസീദികളെ ഐഎസ് വംശഹത്യക്കു വിധേയമാക്കുകയാണെന്ന് പറഞ്ഞ നാദിയ ലോകം ഇതിനോട് പ്രതികരിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day