|    Jan 22 Mon, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ് കേസ്:ഫയല്‍ എന്‍ഐഎക്ക് കൈമാറി

Published : 9th January 2018 | Posted By: kasim kzm

കണ്ണൂര്‍: ഐഎസുമായി ബന്ധപ്പെട്ടു വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഫയലുകള്‍ എന്‍ഐഎക്ക് കൈമാറി. പ്രാഥമികാന്വേഷണം നടത്തിയ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ ഫയലുകള്‍ ഇന്നലെ രാവിലെ കൈമാറി. കണ്ണൂരില്‍ നിന്നു 15 പേര്‍ ഐഎസില്‍ ചേര്‍ന്നതായിട്ടാണ് കരുതപ്പെടുന്നത്. ഇതില്‍ തലശ്ശേരി കുഴിപ്പങ്ങാട് യു കെ ഹംസ , തലശ്ശേരി മനാഫ് റഹ്മാന്‍, മുണ്ടേരി കൈപ്പക്കയില്‍ മിഥിലാജ്, ചെക്കിക്കുളം പള്ളിയത്തു കെ വി അബ്ദുര്‍റസാഖ്, മുണ്ടേരി പടന്നോട്ട്‌മൊട്ടഎം വി റാഷിദ് എന്നിവര്‍ അറസ്റ്റിലായി. 5പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായും 5പേര്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണു പോലിസിനുള്ളത്. അതേസമയം, കേസിന്റെ അന്വേഷണത്തിലോ,  ഏകോപനത്തിലോ പോലിസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day