|    May 30 Tue, 2017 4:42 am
FLASH NEWS

ഐഎസ്: കേന്ദ്രസഹായം ലഭ്യമാക്കണം- കേരളം

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നു കാണാതായവര്‍ ഐഎസി ല്‍ ചേര്‍ന്നുവെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്ര ഏജന്‍സികളുടെ സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തര്‍സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ വിശാലമായ രീതിയില്‍ അന്വേഷണം നടത്തേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സഹായം ലഭ്യമാവണം. ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലിത് കൂടുതല്‍ ശക്തമാക്കണം.
പോലിസ് നവീകരണത്തിനു കൂടുതല്‍ ഫണ്ട് അനുവദിക്കണം. അതോടൊപ്പം തീരദേശ പോലിസ് ട്രെയിനിങ് സ്‌കൂള്‍ വേണം. കേരളത്തില്‍ 96 ശതമാനം പേര്‍ക്കും ആധാര്‍ കാര്‍ഡുണ്ട്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതി പോലുള്ളവയ്ക്ക് ആനുകൂല്യം നല്‍കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുത്. പോസ്റ്റ് ഓഫിസുകളെ ഗുണകരമായി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day