|    Dec 15 Fri, 2017 8:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐഎസ് കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് യുഎസ് സൈന്യം

Published : 10th March 2016 | Posted By: SMR

വാഷിങ്ടണ്‍: മുതിര്‍ന്ന ഐഎസ് കമാന്‍ഡറെ ലക്ഷ്യമാക്കി കഴിഞ്ഞയാഴ്ച സിറിയയില്‍ വ്യോമാക്രമണം നടത്തിയെന്നു യുഎസ് സൈന്യം. ജോര്‍ജിയന്‍ പൗരനായ ഉമര്‍ ശിശാനി എന്ന പേരിലറിയപ്പെടുന്ന താര്‍ഖാന്‍ ബാത്തിറഷ്‌വിലിയെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ശിശാനിയും 12 അനുയായികളും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. വടക്കുകിഴക്കന്‍ നഗരമായ ഷദ്ദാദിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. 2014ല്‍ ശിശാനിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനു പിന്നാലെ ഇയാളുടെ തലയ്ക്ക് യുഎസ് 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ഐഎസ് മരണം സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക