|    Jan 17 Tue, 2017 10:57 pm
FLASH NEWS

ഐഎസ് കമാന്‍ഡര്‍ വ്യോമാക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു

Published : 13th March 2016 | Posted By: SMR

ബഗ്ദാദ്: ദിവസങ്ങള്‍ക്കു മുമ്പ് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍നിന്നു മുതിര്‍ന്ന ഐഎസ് കമാന്‍ഡര്‍ ഉമര്‍ ശിശാനി തലനാരിഴയ്ക്കു രക്ഷപ്പെട്ടതായി ഇറാഖിലെ യുഎസ് പ്രതിരോധവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 13 പേരെ ലക്ഷ്യമാക്കി വടക്കുകിഴക്കന്‍ സിറിയയില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടെങ്കിലും ഉമര്‍ ശിശാനി എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജിയന്‍ പൗരന്‍ താര്‍ഖാന്‍ ബാതിറാഷ്‌വിലി പരിക്കുകളോടെ രക്ഷപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഐഎസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ശിശാനിയെ പിടികൂടുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യുദ്ധമന്ത്രി’ ഉള്‍പ്പെടെ ഐഎസിലെ മുതിര്‍ന്ന നിരവധി സ്ഥാനങ്ങള്‍ ശിശാനി വഹിച്ചതായി റിപോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നിരവധി അംഗരക്ഷകര്‍ കൊല്ലപ്പെട്ടെങ്കിലും ശിശാനി പരിക്കുകളോടെ രക്ഷപ്പെട്ടെന്നു സിറിയന്‍ യുദ്ധനിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക