|    Oct 21 Sat, 2017 8:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐഎസ്: എന്‍ഐഎ നിര്‍ദേശത്തില്‍ കുവൈത്ത് പൗരന്‍ അറസ്റ്റില്‍

Published : 7th August 2016 | Posted By: SMR

കുവൈത്ത്‌സിറ്റി: മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കുവൈത്ത് പൗരന്‍ അറസ്റ്റില്‍. അബ്ദുല്ല ഹാദി അബ്ദുര്‍റഹ്മാന്‍ അല്‍ ഉനൈസ്(31) ആാണ് അറസ്റ്റിലായതെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിനെ കുവൈത്ത് അറസ്റ്റ് ചെയ്തത്.
ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് എന്‍ഐഎ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിദേശരാജ്യത്തു നടന്ന ആദ്യ അറസ്റ്റാണിത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ കല്യാണ്‍ സ്വദേശിയായ അരീബ് മജീദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മജീദിനും മൂന്നു സഹായികള്‍ക്കും ഇറാഖില്‍ വച്ച് 1000 യുഎസ് ഡോളര്‍ ഒരു കുവൈത്തി പൗരന്‍ നല്‍കിയെന്ന വിവരം കുവൈത്ത് അധികൃതര്‍ക്ക് എന്‍ഐഎ കൈമാറിയിരുന്നു. അഫ്ഗാന്‍ സ്വദേശിയും ഐഎസ് നേതാവുമായ അബ്ദുര്‍ റഹ്മാന്‍ ദൗലതിയുടെ നിര്‍ദേശമനുസരിച്ച് ഉനൈസ് മജീദിനു ധനസഹായം നല്‍കിയെന്ന് എന്‍ഐഎ അറിയിച്ചു. ഇയാള്‍ക്കെതിരേ കുവൈത്ത് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഉനൈസിനെ ഇന്ത്യക്കു കൈമാറാന്‍ ആവശ്യപ്പെടുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക