|    Jan 22 Sun, 2017 11:46 am
FLASH NEWS

ഐഎസ് ആക്രമണ തന്ത്രങ്ങള്‍ മാറ്റി: സൗദി ആഭ്യന്തരമന്ത്രാലയം

Published : 26th August 2016 | Posted By: SMR

ദമ്മാം: അക്രമങ്ങള്‍ക്കു തിരഞ്ഞെടുക്കുന്ന സമയത്തില്‍ ഐഎസ് മാറ്റംവരുത്തിയെന്ന് അടുത്തിടെയുണ്ടായ ആക്രമണ ശ്രമങ്ങളിലൂടെ വ്യക്തമായതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ സമയങ്ങളില്‍ പള്ളിയില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇതുവരെയുള്ള രീതി.
ജുമുഅ സമയങ്ങളില്‍ പള്ളികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിച്ചതോടെ ആക്രമണ സമയങ്ങളില്‍ മാറ്റംവരുത്തുകയായിരുന്നു. ഈ വര്‍ഷം ഐഎസ് നടത്തിയ ആക്രമണങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സിഹാത്തില്‍ അല്‍കൗസര്‍ മസ്ജിദ്, നജ്‌റാനിലെ മസ്ജിദ്, അല്‍ഹസയിലെ രിദാ മസ്ജിദ്, മദീന മസ്ജിദുന്നബവി, ഖത്തീഫ് നിയാസ് സൂഖിന് സമീപമുള്ള അക്രമങ്ങള്‍ എന്നിവയൊന്നും ജുമുഅ സമയത്തായിരുന്നില്ല. പള്ളിയിലേക്കും പള്ളിയില്‍ നിന്നും നടന്നുപോവുന്നവരെയുമാണ് ഇവര്‍ ആക്രമിച്ചത്. സ്വദേശികള്‍ക്കു പകരം വിദേശികളെ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്ന രീതിയിലേക്കും ഇവര്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഖത്തീഫിലെ ഉമ്മുല്‍ ഹമ്മാമിലെ മുസ്തഫ മസ്ജിദില്‍ സ്‌ഫോടനം നടത്താനുള്ള തയ്യാറെടുപ്പിനിടെ സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത് പാകിസ്താന്‍ പൗരനാണെന്നത് ഇതാണു തെളിയിക്കുന്നത്. താറുത്തിലെ ഹോട്ടലിലും കോഫി ഷോപ്പിലും സ്‌ഫോടനം നടത്താനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് സിറിയന്‍ വംശജനും അല്‍ഹസ രിദാ മസ്ജിദില്‍ സ്‌ഫോടനശ്രമം നടത്തിയത് ഈജിപ്ഷ്യനുമാണ്. ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം അല്‍ഫഖീഹ് ആശുപത്രി പരിസരത്തു പിടിക്കപ്പെട്ടത് പാകിസ്താനിയും ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊലപ്പെടുത്തിയത് രണ്ടു യമനികളുമായിരുന്നു.
ഇത്തരം അക്രമണങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനായി യുവാക്കളെ വിദേശരാജ്യങ്ങളിലേക്ക് അയക്കാന്‍ ഐഎസിന് പദ്ധതിയുണ്ടെന്നും ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക