|    Jul 23 Sun, 2017 2:13 am
FLASH NEWS
Home   >  National   >  

ഐഎസ് അണുവായുധ ആക്രമണം നടത്തിയേക്കും: ഒബാമ

Published : 2nd April 2016 | Posted By: swapna en

nu

വാഷിങ്ടണ്‍: ഐഎസിലെ ‘ഭ്രാന്തന്‍മാര്‍’ ലോകരാജ്യങ്ങള്‍ക്ക് മേല്‍ അണുവായുധ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയിലാണ് ഒബാമ ഇതു പറഞ്ഞത്.
ഐഎസിന്റെ ആണവ ആക്രമണങ്ങളെ നേരിടാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 102 രാജ്യങ്ങളും ഒരു ഉടമ്പടി ഉണ്ടാക്കി പ്രവര്‍ത്തിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. സിറിയയിലും ഇറാഖിലും ഇതിനോടകം ഐഎസ് രാസായുധം പ്രയോഗിച്ചു. മസ്റ്റാര്‍ഡ് ഗ്യാസ്‌ പോലുള്ള മാരകമായവയും ഇതില്‍പ്പെടുന്നു. ഐഎസിലെ അംഗങ്ങള്‍ തീര്‍ച്ചയായും അണുവായുധം പ്രയോഗിക്കും. ഇതിനോടകം അവര്‍ ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്. അണുവായുധ ആക്രമണം ലോകത്തെ മാറ്റിമറയ്ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക