|    Oct 23 Mon, 2017 11:57 am
FLASH NEWS
Home   >  Kerala   >  

ഐഎസ്എസ് രഹസ്യയോഗ കേസ്: മഅ്ദനിയെ വെറുതെവിട്ടു

Published : 31st August 2016 | Posted By: mi.ptk

MADANI-final

കൊച്ചി: മഅ്ദനിയുടെ വീട്ടില്‍ വച്ച് നിരോധിത സംഘടനയായ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ വെറുതെ വിട്ടു. മഅ്ദനി അടക്കം ആറ് പേരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ്  കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.24 വര്‍ഷം മുമ്പ് ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി നടപടി.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മഅദ്‌നി പ്രതികരിച്ചു ആരോപണം നേരിടുന്ന മറ്റ് കേസുകളിലും നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നും പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.
1992ല്‍ മൈനാഗപ്പള്ളിയിലെ മഅ്ദനിയുടെ വീട്ടില്‍ വച്ച് ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസിലെ 21 സാക്ഷികളില്‍ നാല് പേര്‍ ഇതിനകം തന്നെ മരിച്ചിരുന്നു. മഅ്ദനിയുടെ അപേക്ഷയെ തുടര്‍ന്നാണ് വിചാരണ എറണാകുളത്തെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക