|    Nov 20 Tue, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ്എല്‍: വിദ്യാര്‍ഥികള്‍ക്കു നേരെ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയയാള്‍ ഗോവയിലേക്കു മുങ്ങി

Published : 9th November 2018 | Posted By: kasim kzm

കൊച്ചി: ഐഎസ്എല്‍ മല്‍സരത്തിനിടെ താല്‍ക്കാലിക സുരക്ഷാ ജീവനക്കാരായെത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ തോക്കു ചൂണ്ടി ഭീഷണിമുഴക്കിയ സംഭവത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരന്‍ ഗോവയിലേക്കു കടന്നതായി സൂചന. ഹരിയാന സ്വദേശി സോംവീര്‍ സിങാണ് ഇയാളെന്നാണു പോലിസിനു ലഭിച്ച വിവരം.
ലൈസന്‍സ് ഉണ്ടെങ്കിലും തോക്ക് മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുള്ള നടപടി ക്രമം പാലിച്ചിട്ടില്ലെന്നാണു വിവരം. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഈ മാസം അഞ്ചിന് രാത്രി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരത്തിനു ശേഷമാണ് ഇയാള്‍ യുവാക്കള്‍ക്കു നേരെ തോക്കുചൂണ്ടി വിരട്ടിയത്.
സോംവീറിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നു സുരക്ഷാ ഏജന്‍സിയോട് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss