|    Dec 11 Mon, 2017 11:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: രണ്ടാംപാദ സെമി ഫൈനല്‍ ഇന്ന്; തിരിച്ചടിക്കാന്‍ ഗോവ

Published : 15th December 2015 | Posted By: SMR

ഫറ്റോര്‍ഡ: ആദ്യപാദത്തിലേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കാന്‍ ബ്രസീല്‍ ഇതിഹാസം സീക്കോയുടെ എഫ്‌സി ഗോവയൊരുങ്ങി. ഐഎസ്എല്ലിന്റെ രണ്ടാംപാദ സെമി ഫൈനലില്‍ ഗോവ ഇന്നു ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. ബ്രസീലിന്റെ തന്നെ മുന്‍ സൂപ്പര്‍ താരം റോബ ര്‍ട്ടോ കാര്‍ലോസ് തന്ത്രമോതുന്ന ഡല്‍ഹി ആദ്യപാദത്തില്‍ 1-0ന്റെ ജയം നേടിയിരുന്നു.
ഹോംഗ്രൗണ്ടിലെ നേരിയ ജയം ഡല്‍ഹിക്കു ചെറിയ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഗോവ ഇന്ന് സ്വന്തം മൈതാനത്തു കണക്കുചോദിക്കാന്‍ കച്ചമുറുക്കിക്കഴിഞ്ഞു.
ഒന്നാംപകുതി അവസാനിക്കുന്നതിനു മുമ്പായി ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങ് നേടിയ ഗോളാണ് ആദ്യപാദത്തില്‍ ഡല്‍ഹിക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. നേരത്തേ പ്രാഥമികറൗണ്ടില്‍ രണ്ടു തവണ മുഖാമുഖം വന്നപ്പോഴും ഗോവ ഡല്‍ഹിയെ വീഴ്ത്തിയിരുന്നു. പക്ഷെ ആദ്യപാദ സെമിയിലെ ജയത്തോടെ ഡല്‍ഹി വിമര്‍ശകരുടെ വായടപ്പിച്ചു.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി സെമിയിലേക്കു കുതിച്ച ഗോവയ്ക്ക് ആദ്യ പാദ സെമിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. മധ്യനിരയില്‍ കളി മെനഞ്ഞ ഡല്‍ഹിക്കെതിരേ ഗോവ നന്നായി വിയര്‍ത്തു. മിക ച്ച ഗോള്‍ നീക്കങ്ങളൊന്നും സീക്കോയുടെ സംഘത്തിനു നടത്താന്‍ സാധിച്ചില്ല. അവസാന മിനിറ്റുകളില്‍ സമനില ഗോളിനുള്ള ചില അവസരങ്ങള്‍ ഗോവയ്ക്കു ലഭിച്ചെങ്കിലും പാഴാക്കുകയും ചെയ്തു.
കഴിഞ്ഞ മല്‍സരത്തിലെ പിഴവുകള്‍ ഇന്ന് ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഗോവയുടെ ശ്രമം. മല്‍സരം ഹോംഗ്രൗണ്ടിലാണെന്നത് ഗോവയ്ക്കു പ്ലസ് പോയിന്റാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക