|    Oct 18 Wed, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: മൂന്നു താരങ്ങള്‍ ഡല്‍ഹി ഡൈനാമോസില്‍

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലിന്റെ മൂന്നാം സീസണിനു മുന്നോടിയായി മൂന്നു പുതിയ താരങ്ങളെ ഡല്‍ഹി ഡൈനാമോസ് സ്വന്തം കൂടാരത്തിലെത്തിച്ചു. ചിന്‍ഗ്ലെന്‍സന സിങ് കൊഷാം, അര്‍ജുന്‍ ടുഡു, റൂപെര്‍ട്ട് നോണ്‍ഗ്രം എന്നിവരാണ് ഡല്‍ഹി നിരയിലെ പുതുമുഖങ്ങള്‍.
മികച്ച സ്‌ട്രൈക്കറായി വിലയിരുത്തപ്പെടുന്ന ടുഡു ആര്‍മി ഇലവനില്‍ നിന്നാണ് ഡൈനാമോസിലെത്തുന്നത്. എന്നാല്‍ മിഡ്ഫീല്‍ഡര്‍ നോണ്‍ഗ്രമും ഡിഫന്റര്‍ ചിന്‍ഗ്ലെന്‍സനയും ഐ ലീഗ് ടീമായ ലജോങ് ഷില്ലോങിന്റെ താരങ്ങളാണ്.
പുതിയ മൂന്നു താരങ്ങളെക്കൂടി ടീമിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡല്‍ഹി ടീമിന്റെ കോച്ചായ മുന്‍ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജിയാന്‍ലൂക്ക സാംബ്രോട്ട പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക