|    May 27 Sat, 2017 6:13 am
FLASH NEWS

ഐഎസ്എല്‍: മുംബൈയെ പിടിച്ചുനിര്‍ത്തി കൊല്‍ക്കത്ത

Published : 12th October 2016 | Posted By: SMR

മുംബൈ: ഐഎസ്എല്‍ മൂ ന്നാം സീസണില്‍ മുംബൈ സിറ്റിയുടെ കുതിപ്പിന് മുന്‍ ചാംപ്യ ന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തടയിട്ടു. തുടര്‍ച്ച യായ മൂന്നാം വിജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് കയറുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ മുംബൈയെ കൊല്‍ക്കത്ത 1-1നു തളയ്ക്കുകയായിരുന്നു.  ഈ പോരാട്ടത്തി ല്‍ രണ്ടു ഗോളും ഒന്നിനൊന്ന് മികച്ചതായിരുന്നു. 27ാം മിനിറ്റി ല്‍ മത്യാസ് ഡിഫെഡറിക്കോയുടെ തകര്‍പ്പന്‍ ഗോളില്‍ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍ രണ്ടാംപകുതിയി ല്‍ കൊല്‍ക്കത്ത കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. മല്‍സരം 1-0നു മുംബൈ സ്വന്തമാക്കുമെന്നിരിക്കെയാണ് 82ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജാവി ലാറയുടെ കണ്ണഞ്ചിപ്പിക്കുന്ന സമനില ഗോള്‍ പിറന്നത്. ബോകിസിനു പുറത്തുവച്ച് ലാറ തൊടുത്ത വലംകാല്‍ ഷോട്ട് വലയി ല്‍ താഴ്ന്നിറങ്ങുമ്പോള്‍ ഡൈവ് ചെയ്ത ഗോളി നിസ്സഹായനായിരുന്നു.
ഒന്നാംപകുതിയില്‍ കൊല്‍ക്കത്തയെ വിറപ്പിക്കുന്ന പ്രകടനമാണ് മുംബൈ പുറത്തെടുത്തത്. 12ാം മിനിറ്റില്‍ മുംബൈ താരം ഹാവോകിപ്പിന്റെ ഗോളെന്നുറച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
27ാം മിനിറ്റില്‍ മുംബൈ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ലോങ് ക്രോസ് സ്വീകരിച്ച് ഇടതുമൂലയിലൂടെ കുതിച്ച ഡിഫെഡറിക്കോ കൊല്‍ക്കത്ത ഡിഫന്ററെ യും വെട്ടിയൊഴിഞ്ഞ് തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളിക്ക് ഒരവസരവും നല്‍കാതെ വലയില്‍ പതിക്കുകയായിരുന്നു.
ആദ്യപകുതിയില്‍ നിരാശപ്പെടുത്തിയ കൊല്‍ക്കത്ത രണ്ടാംപകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. നിരന്തരം ആക്രമണമഴിച്ചുവിട്ട കൊല്‍ക്കത്ത മുംബൈയെ പ്രതിരോധത്തിലാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day