|    Feb 18 Sun, 2018 10:30 am

ഐഎസ്എല്‍ മാതൃകയില്‍വയനാട് പ്രീമിയര്‍ ലീഗ്

Published : 30th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കൗണ്‍സിലുമായി ചേര്‍ന്ന് വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സംഘടിപ്പിക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നാംവാരം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് മല്‍സരം.കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള സെവന്‍സ് ലീഗ് ടൂര്‍ണമെന്റ് ആദ്യമായാണ് ജില്ലയില്‍ നടക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ലീഗ് അടിസ്ഥാനത്തിലും തുടര്‍ന്ന് നോക്കൗട്ട് വിഭാഗത്തിലും മല്‍സരം നടക്കും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്ക് പുറമെ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി നേടിയ മറ്റ് പ്രമുഖ ക്ലബ്ബുകളും മല്‍സരിക്കും. അയ്യായിരം കാണികള്‍ക്ക് ഇരുന്ന് മല്‍സരം കാണാനുള്ള ഗാലറി നിര്‍മിക്കും. ടീമുകളില്‍ വിദേശ കളിക്കാര്‍, ദേശീയ താരങ്ങള്‍, ഐഎസ്എല്‍ താരങ്ങള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാവും. ഐഎസ്എല്‍ മാതൃകയില്‍ സ്ഥിരം ടൂര്‍ണമെന്റായി വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഫൈസല്‍, സഫറുല്ല പയന്തോത്ത്, അബ്ദുല്ല കല്ലങ്കോടന്‍, പി കബീര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss