|    Apr 26 Wed, 2017 11:07 pm
FLASH NEWS

ഐഎസ്എല്‍: മഞ്ഞപ്പട ഇന്ന് ചെന്നൈയില്‍

Published : 29th October 2016 | Posted By: SMR

ചെന്നൈ: തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ജയം ആവര്‍ത്തിക്കാനുറച്ച് ഐഎസ്എല്ലില്‍ ഇന്നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം.
ആറു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമടക്കം എട്ടു പോയിന്റുമായി കേരളം പട്ടികയില്‍ അഞ്ചാമതാണ്. ഇതേ പോയിന്റുള്ള ചെന്നൈയാണ് തൊട്ടുമുകളില്‍.
അതുകൊണ്ടു തന്നെ ഇന്നു ജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ മികച്ച മുന്നേറ്റം നടത്താനാവും. ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് ചെന്നൈ ഒരു മല്‍ സരം കുറച്ചു മാത്രമേ കളിച്ചിട്ടു ള്ളൂ. അഞ്ചു കളികളില്‍ രണ്ടെണ്ണം വീതം ജയിക്കുകയും സമനില വഴങ്ങുകയും ചെയ്ത ചെന്നൈ ഒന്നില്‍ പരാജയമേറ്റുവാങ്ങി.
ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം എവേ മല്‍സരം കൂടിയാണിത്. കഴിഞ്ഞ രണ്ട് കളികളില്‍ ഒന്നില്‍ ജയിച്ച ബ്ലാസ്റ്റേഴ്‌സ് മറ്റൊന്നില്‍ സമനില വഴങ്ങുകയായിരുന്നു.
ബ്രസീല്‍ ഇതിഹാസം സീക്കോ നയിക്കുന്ന എഫ്‌സി ഗോ വയെ കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ മൈതാനത്തുവച്ച് 1-2 നു മലര്‍ത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ചെന്നൈയിലെത്തുന്നത്.
ഗോവയ്‌ക്കെതിരേ അത്യു ജ്ജ്വല പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. കളിയുടെ ആദ്യ വിസില്‍ മുതല്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കളിയുടെ ഗതിക്കു വിപരീതമായി ഒന്നാംപകുതിയില്‍ ലീഡ് വഴങ്ങേണ്ടിവന്നെങ്കിലും രണ്ടാംപകുതിയി ല്‍ ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് ജയവും വിലപ്പെട്ട മൂന്നു പോയിന്റും കൈക്കലാക്കുകയായിരുന്നു. മലയാളി താരം മുഹമ്മദ് റാഫിയും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്.
പ്രതിരോധമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധനിരയും ബ്ലാസ്‌റ്റേഴ്‌സിന്റേതാണ്.
കണക്കുകള്‍ ചെന്നൈക്കൊപ്പം
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ചെന്നൈയ്ക്ക് ഇന്നു വ്യക്തമായ മുന്‍തൂക്കമുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലായി ഇതുവരെ ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാനായിട്ടുള്ളൂ.നാലെണ്ണത്തില്‍ ചെന്നൈ ജയിച്ചപ്പോള്‍ ഒന്നു സമനിലയി ല്‍ കലാശിക്കുകയായിരുന്നു.
2014ലെ പ്രഥമ സീസണിലെ സെമി ആദ്യപാദത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക വിജയം. അന്നു 3-0നാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചുകയറിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day