|    Feb 23 Thu, 2017 4:12 am
FLASH NEWS

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് മരണക്കളി

Published : 25th November 2016 | Posted By: SMR

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മരണക്കളി. സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ബ്ലാസ്റ്റേഴ്‌സ് ഇന്നു ഹോംഗ്രൗണ്ടില്‍ പൂനെ സിറ്റിയുമായി പോരടിക്കും. ഇന്നത്തെ മല്‍സരം കൂടാതെ രണ്ടു കളി കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നത്. ഓ രോ ഹോം മല്‍സരവും എവേ മ ല്‍സരവും ഇതിലുള്‍പ്പെടുന്നു.
അതേസമയം, പൂനെയ്ക്കും ഇന്നത്തെ കളി നിര്‍ണായകമാണ്. ഇനിയൊരു കളി കൂടി മാത്ര മേ പൂനെയ്ക്ക് ശേഷിക്കുന്നു ള്ളൂ. അതുകൊണ്ടു തന്നെ ജയത്തിനുവേണ്ടി അവരും ജീവന്‍മ രണപോരാട്ടം പുറത്തെടുക്കും.
11 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും മൂന്നു സമനിലയും നാലു തോല്‍വിയുമായി 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാമതാണ്. എന്നാല്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച പൂനെയ്ക്ക് നാല് ജയം, മൂന്നു സമനില, അഞ്ച് തോല്‍വി എന്നിങ്ങനെ ഇത്രതന്നെ പോയിന്റാണുള്ളത്. മികച്ച ഗോള്‍ശരാശരി പൂനെയെ ബ്ലാസ്റ്റേഴ്‌സിനു മുകളിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ എവേ മല്‍സരത്തി ല്‍ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക തോറ്റെങ്കിലും കോച്ച് സ്റ്റീവ് കോപ്പലിനു ടീം സെമി ഫൈനലില്‍ എത്തുമെന്ന കാര്യത്തി ല്‍ ഒട്ടും സംശയമില്ല. ഇന്നു ജയിക്കുന്ന ടീം പോയിന്റ് പട്ടികയി ല്‍ 18 പോയിന്റോടെ ആദ്യ സ്ഥാനക്കാരായ മുംബൈക്കു തൊട്ടുപിറകിലെത്തും.
സ്വന്തം കാണികള്‍ക്കു മുന്നി ല്‍ കളിക്കുന്നതിന്റെ മികവ് വിലപിടിച്ച മൂന്നുപോയിന്റ് സ്വന്തമാക്കുവാന്‍ ടീമിനെ സഹായിക്കുമെന്നു കോപ്പല്‍ കരുതുന്നു. കൊച്ചിയില്‍ ഇതിനു മുന്‍പ് നടന്ന മല്‍സരങ്ങളില്‍ ആകെ മൂന്നു ഗോളുകളാണ് കേരളം വഴങ്ങി യത്. ഈ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ മികവ് കാണിച്ച ടീമുക ളില്‍ ഒന്നാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യസ്ഥാനം മുംബൈക്കാണ്. കൊച്ചിയില്‍ നടന്ന ആദ്യ കളിയില്‍ കൊല്‍ക്കത്തയോട് 0-1നു തോറ്റശേഷം ഡ ല്‍ഹിയോട് ഗോള്‍രഹിത സമനില, മുംബൈയോട് 1-0ന്റെ ജയം, ഗോവയോട് 2-1ന്റെ ജയം, ചെന്നൈയോട് 3-1ന്റെ ജയം എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം റെക്കോഡ്.
കഴിഞ്ഞ നാലു മല്‍സരങ്ങളിലും കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല.  ഇന്ന് മുഴുവന്‍ കരുത്തും ടീം പുറത്തെടുക്കുമെന്നു കോപ്പല്‍ പറഞ്ഞു. ആദ്യ മൂന്നു മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. അന്ന് ആരും ബ്ലാസറ്റേഴ്‌സ് യോഗ്യത നേടുമെന്നു പറഞ്ഞിരുന്നില്ല.എന്നാല്‍ ടീം തിരിച്ചുവരവ് നടത്തി. കഠിനപ്രയത്‌നത്തിലൂടെയായിരുന്നു ഇത്. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും അമിതമായി പ്രതീകരിക്കാന്‍ താന്‍ ഇല്ലെന്നും 14 മല്‍സരങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ടീമിനെ വിലയിരുത്തേണ്ടതെന്നും കോച്ച് ചൂണ്ടിക്കാട്ടി.
മുംബൈയോട് 0-5ന്റെ തോ ല്‍വി നേരിട്ട കഴിഞ്ഞ കളിയുടെ അടിസ്ഥാനത്തില്‍ ഇന്ന ത്തെ മല്‍സരത്തെ നോക്കിക്കാണുന്നതെന്നും ഇതു പുതിയൊരു മല്‍സരമാണെന്നും കോപ്പല്‍ വ്യക്തമാക്കി.
മുംബൈയുമായുള്ള മല്‍സരം അവസാനിച്ചുകഴിഞ്ഞു. അതില്‍ നിന്നും ഏറെ പഠിക്കാന്‍ കഴിഞ്ഞു. മുംബൈ ടീമിനെ ഏറെ ബഹുമാനിക്കുന്നുവെന്നും മുംബൈ മികച്ച ടീം ആണെന്നതി ല്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി ഇന്നു നട ക്കാനിരിക്കുന്ന മല്‍സരത്തിനെ മാത്രമാണ് നോക്കിക്കാണുന്നതെന്നും കോപ്പല്‍ പറഞ്ഞു.  ഇന്നു ടീമിന്റെ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് കളിക്കാനിറങ്ങുമെന്നും കോപ്പ ല്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 219 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക