|    Jun 25 Mon, 2018 2:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വീട്ടുമുറ്റത്ത്

Published : 8th November 2016 | Posted By: SMR

കൊച്ചി: തുടര്‍ച്ചയായ നാല് എവേ മല്‍സരങ്ങള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും സ്വന്തം മൈതാനത്ത്. ഐഎസ്എല്ലില്‍ ഇന്നു രാത്രി നടക്കുന്ന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ എഫ്‌സി ഗോവയുമായാണ് ഏറ്റുമുട്ടുന്നത്. ഇരുടീ മും തമ്മിലുള്ള സീസണിലെ ര ണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗോവയില്‍ നടന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ രണ്ടു ഗോളുകളുടെ ജയമാഘോഷിച്ചിരുന്നു. ജയം ആവര്‍ത്തിക്കാനുറച്ചാണ് മഞ്ഞപ്പട സ്വന്തം കാണുകള്‍ക്കു മുന്നില്‍ ബൂട്ടണിയുന്നതെങ്കില്‍ അന്നത്തെ തോല്‍വിക്കു കണക്കുചോദിക്കുകയാവും ഗോവയുടെ ലക്ഷ്യം.
ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ വടക്കന്‍ അയര്‍ലന്‍ഡുകാരനും മാ ര്‍ക്വി താരവുമായ ആരോണ്‍ ഹ്യൂസും  ഹെയ്തി സ്‌ട്രൈക്കര്‍ ഡങ്കന്‍സ് നാസണും ഇന്നു കളിക്കില്ല. ഇരുവരും സ്വന്തം രാജ്യത്തിനുവേണ്ടി ലോകകപ്പ് യോഗ്യതാറൗണ്ട് മല്‍സരങ്ങള്‍  കളിക്കാനായി നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ദോഹയില്‍ എഎഫ്‌സി കപ്പില്‍ കളിച്ചതിനുശേഷം സി കെ വിനീതും റിനോ ആന്റോയും മടങ്ങിയെത്തിയെങ്കിലും ഇരുവരും ഇന്നു കളിക്കില്ല.
എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയവും മൂന്നു വീതം സമനിലയും തോല്‍വിയുമടക്കം ഒമ്പതു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഏഴാമതാണ്. ഇത്രയും കളികളില്‍ നിന്നു രണ്ടു ജയവും ഒരു സമനിലയും അഞ്ചു തോല്‍വിയുമുള്‍പ്പെടെ ഏഴു പോയിന്റോടെയാണ് ഗോവ അവസാനസ്ഥാനത്തുനില്‍ക്കുന്നത്.
ഇരുടീമിനും ഇനി  നിര്‍ണായകം
സീസണിന്റെ പകുതി പിന്നിട്ടതിനാല്‍ ഇനിയുള്ള മല്‍സരങ്ങള്‍ ഇരുടീമിനും ഒരുപോലെ നിര്‍ണായകമാണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ശേഷിക്കുന്ന ആറു മ ല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സി നും ഗോവയ്ക്കും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
ഇന്നു ജയിച്ചാല്‍ 12 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സിന് നാലാംസ്ഥാനത്തേക്ക് മുന്നേറാനാവും. എന്നാല്‍ ഗോവ ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെടും. കളി സമനിലയില്‍ പിരിയുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥാനം കയറി ആറാമതെത്തും.
ഹോംമാച്ച് റെക്കോഡ് മെച്ചപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ്
ഹോംഗ്രൗണ്ടിലെ റെക്കോഡ് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പോരിനിറങ്ങുന്നത്. സീസണില്‍ ഇതുവരെ മൂന്ന് ഹോംമാച്ചുകള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. ഒരു കളിയില്‍ സമനില വഴങ്ങിയ മഞ്ഞപ്പട മറ്റൊന്നില്‍ പരാജയവുമേറ്റുവാങ്ങി.
കൊച്ചിയില്‍ നടന്ന ആദ്യ മ ല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് 0-1ന്റെ തോ ല്‍വിയോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംമാച്ചുകളുടെ തുടക്കം.രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ഡൈനാമോസുമായി ഗോള്‍രഹിത സമനില വഴങ്ങിയ മഞ്ഞപ്പട മൂന്നാമത്തെ മല്‍സരത്തിലാണ് വിജയതീരമണഞ്ഞത്. മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം.
ഈ ജയത്തിനുശേഷം എവേ മല്‍സരങ്ങള്‍ക്കു പുറപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. തുടര്‍ച്ച യായ നാല് എവേ മല്‍സരങ്ങളി ല്‍ ഒന്നില്‍ വെന്നിക്കൊടി പാറി ച്ച കൊമ്പന്‍മാര്‍ രണ്ടെണ്ണത്തില്‍ സമനിലയും കൈക്കലാക്കി. എന്നാല്‍ അവസാന മല്‍സരത്തി ല്‍ ഡല്‍ഹിക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിനു പിഴച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ക്കുകയായിരുന്നു.
മറക്കുന്നതെങ്ങനെ ആ വിജയം
ഗോവയില്‍ കഴിഞ്ഞ മാസം 24നു നടന്ന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ മാസ്മരികപ്രകടനം ആരും മറന്നിട്ടുണ്ടാവില്ല. ടൂര്‍ണമെന്റിലെ തന്നെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് അന്നു മഞ്ഞപ്പട കാഴ്ചവച്ചത്. ആദ്യ വിസില്‍ മുതല്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ ത്തി.
കളിയുടെ ഗതിക്കു വിപരീതമായി അന്നു ഗോവ മുന്നിലെത്തിയെങ്കിലും പൊരുതിക്കയറിയ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ കൈയ്‌മെയ് മറന്നു പൊരുതിയാണ് ടീം വിജയക്കൊടി പാറിച്ചത്.
ഹ്യൂസിന്റെ അഭാവം തിരിച്ചടിയെന്ന്സ്റ്റീവ് കോപ്പല്‍
കൊച്ചി:  ആരോണ്‍ ഹ്യൂസിന്റെ അഭാവം ടീമിനു കനത്ത തിരിച്ചടിയാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇനി ഹ്യൂസ് കളിക്കാനുണ്ടാവില്ലെന്ന ധാരണയിലാണ് മാര്‍ക്വി താരം എന്ന നിലയില്‍ ടീമിലെടുത്തത്. 21 ദിവസത്തിനുശേഷമാണ് ഹോംഗ്രൗണ്ടി ല്‍ കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു അവസരം ലഭിക്കുന്നത്.
മറ്റൊരു ടീമിനും തുടര്‍ച്ചയായി നാലു എവേ മല്‍സരങ്ങ ള്‍ കളിക്കേണ്ടി വന്നിട്ടില്ല.  ഹോം ഗ്രൗണ്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ട്.  ടീം ഗോള്‍ നേടുന്നില്ലെന്ന പരാതിയില്‍ കാര്യമില്ല. കൂടുതല്‍ ഗോള്‍ നേടിയാല്‍ കൂടുതല്‍ പോയിന്റ് കിട്ടില്ല. ജയം മാത്രമാണ് ലക്ഷ്യമെന്നും കോപ്പല്‍ വ്യക്തമാക്കി.
ഹോംഗ്രൗണ്ടിലെ ആദ്യ പാദത്തില്‍ തോറ്റെങ്കിലും ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത് പുതിയ ഗെയിം എന്ന നിലയിലായിരിക്കുമെന്ന് എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനും ബ്രസീലിന്റെ മുന്‍ ഇ തിഹാസവുമായ സീക്കോ വാ ര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐഎസ്എല്‍ മല്‍സര ഷെഡ്യൂള്‍ ഒരുവര്‍ഷം നീളുന്ന വിധത്തില്‍  ആക്കണമെന്നാണ് തന്റെ നിര്‍ദ്ദേശം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണകരമായി  മാറണമെങ്കില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ദീര്‍ഘനാള്‍ വിദേശ കളിക്കാരുമായി ചേര്‍ന്നു കളിക്കാനുള്ള അവസരം ലഭിക്കണമെന്നും സീക്കോ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss