|    Oct 18 Wed, 2017 7:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍ : ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പരിശീലനം ഇന്നു തുടങ്ങും

Published : 1st October 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലിഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പരിശീലനം ഇന്ന് തുടങ്ങും.  സ്‌പെയിനിലെ  മാര്‍ബെല്ലയിലാണ് പരിശീലനം. കോച്ച് റെനെ മ്യുളെസ്റ്റീനും  ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, കറേജ് പെകുസണ്‍, വെസ് ബ്രൗണ്‍ ഉള്‍പ്പെടെ വിദേശ താരങ്ങളും ഇന്ന് ടീമിനൊപ്പം ചേരും. വ്യാഴാഴ്ച രാത്രിയോടെയാണ് ഹൈദരാബാദില്‍ നിന്ന് അസിസ്റ്റന്റ് കോച്ച് താങ്‌ബോയ് സിങ്‌തോയുടെ നേതൃത്വത്തില്‍ ടീം സ്‌പെയിനിലേക്ക് പുറപ്പെട്ടത്. ദേശീയ ക്യാംപിലുള്ള സന്ദേശ് ജിങ്കന്‍, ലാല്‍രുത്താര, ജാക്കിചന്ദ് സിങ്, സി കെ വിനീത് എന്നിവര്‍ അടുത്ത ആഴ്ചയോടെ ടീമിനൊപ്പം പരിശീലനത്തിനായി ചേരും. നവംബര്‍ 17ന് ഉദ്ഘാടന മല്‍സരത്തില്‍ അത്്‌ലറ്റികോ ഡി  കൊല്‍ക്കത്തയെയാണ്‌കേരള ബ്ലാസ്റ്റേഴ്‌സ്  നേരിടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക