ഐഎസ്എല്‍: ബെല്‍ഫോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്സില്‍
Published : 13th August 2016 | Posted By: SMR
കൊച്ചി: ഹെയ്തിയന്‍ രാജ്യാന്തര ഫുട്ബോള്‍ താരം കെര്‍വെന്‍സ് ഫില്‍സ് ബെല്‍ഫോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കും. ഹെയ്തിയുടെ ദേശീയ ടീമില്‍ സ്ട്രൈക്കറായിരുന്ന ബെല്‍ഫോര്‍ട്ട് ഹെയ്തിയിലെ വലിയ ടൂര്‍ണമെന്റുകളില്‍ 2010 മുതല്‍ 30 തവണ കളിച്ചിട്ടുണ്ട്.
2007ല്‍ ഹെയ്തി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി രാജ്യങ്ങളിലെ ടെംപറ്റെ എഫ്സി, എഫ്സി ലെ മാന്‍സ് ബി, എഫ്സി ലെ മാന്‍സ്, എഫ്സി സിയോണ്‍, ഗ്രിനോബിള്‍ ഫുട്ട് 38, ഫ്രെജുസ് സെയ്ന്റ് റാഫേല്‍ എഫ്സി, എത്നിക്കോസ് അക്നാസ്, 1461 ട്രാബ്സണ് എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ആറുതവണ ഫിഫ ടൂര്‍ണമെന്റില്‍ കളിച്ച ബെല്‍ഫോര്‍ട്ട് നാല് ഗോളുകള്‍ നേടിയിട്ടുണ്ട്.2014ലെ കരീബിയന്‍ കപ്പില്‍ കെവിന് ബെല്‍ഫോര്‍ട്ടിന് ഗോള്‍ഡന്‍ ബൂട്ട്, ബെസ്റ്റ് ഫോര്‍വേഡ് ഇന്‍ ദ ബെസ്റ്റ് ലെവന് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. രാജ്യാന്തരരംഗത്തെ അനുഭവപരിചയം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ഈ സീസണില്‍ ഐഎസ്എല്ലിനുവേണ്ടി കളിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച സംഭാവനകള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവാന്‍ കെര്‍വെന്‍സ് സമ്മതിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യാന്തര സ്ട്രൈക്കറാണ് അദ്ദേഹമെന്ന് കോപ്പല്‍ ചൂണ്ടിക്കാട്ടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.