|    Sep 26 Wed, 2018 3:10 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു, ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്: ഉദ്ഘാടന പോരാട്ടം ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും തമ്മില്‍

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം എഡിഷനിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരിടും. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മല്‍സരം.
ഒക്ടോബര്‍ രണ്ടിന് നടക്കുന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി മുന്‍ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. ഒക്ടോബര്‍ അഞ്ചിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മല്‍സരം അരങ്ങേറുന്നത്. ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ അത്‌ലറ്റികോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
ഒമ്പതിന് ഹോംഗ്രൗണ്ടായ കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം മല്‍സരവും നടക്കുന്നത്. ഡല്‍ഹി ഡയ്‌നാമോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. 14ന് നടക്കുന്ന മുംബൈ സിറ്റിക്കെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരവും ഹോംഗ്രൗണ്ടിലാണ് നടക്കുക.
ഫുട്‌ബോളിലുള്ള ശക്തി ഇന്ത്യ തിരിച്ചറിഞ്ഞെന്ന് ഡിയേഗോ ഫോര്‍ലാന്‍
മുംബൈ: ഫുട്‌ബോളില്‍ മികച്ച ശക്തിയാവാനുള്ള ആര്‍ജ്ജവം ഇന്ത്യക്കുള്ളില്‍ മറഞ്ഞിരിക്കുന്നതായി  ഉറൂഗ്വേ സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാന്‍. ഇന്ത്യയില്‍ നൂറുകോടിയിലധികം ജനങ്ങളുണ്ട്,  ഇന്ത്യന്‍ സൂപ്പര്‍€ലീഗിലൂടെ  ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഐഎസ്എല്‍ സംഘാടകര്‍ ശ്രമിക്കണമെന്നും ഫോര്‍ലാന്‍ ഒരു ദേശീയ മാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരമുയത്താനുള്ള ശ്രമങ്ങളാണ് രാജ്യത്തുണ്ടാവേണ്ടതെന്നും ഫോര്‍ലാന്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ താന്‍ സന്ദര്‍ശിച്ചനഗരം കൊല്‍ക്കത്ത മാത്രമാണ്. ഇന്ത്യയെ കുറിച്ച പലര്‍ക്കു പല അഭിപ്രയമാണ്. ചിലര്‍ സുന്ദരമെന്നു ചിലര്‍ ഭീകരമെന്നു പ്രതികരിക്കുന്നു. താന്‍ നടത്തിയ ചെറിയ സന്ദര്‍ശനത്തില്‍ മനസിലാക്കിയ കാര്യമാണ് ഇവിടെ പറഞ്ഞത്- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഎസ്എല്‍ 2016 സീസണില്‍ മുംബൈ എഫ്‌സി താരമായി കരാരൊപ്പിട്ട താരമാണ് ഫോര്‍ലാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss