|    Apr 30 Sun, 2017 8:34 am
FLASH NEWS

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ ചെന്നൈ കീഴടക്കി

Published : 21st October 2016 | Posted By: SMR

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തോല്‍വി. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തി ല്‍ നടന്ന കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയാണ് നോര്‍ത്ത് ഈസ്റ്റിനെ 1-0നു വീഴ്ത്തിയത്.
രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനകം ഡേവിഡ് സൂക്കി നേടിയ വണ്ടര്‍ ഗോളാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്. ഹാംഗല്‍ നല്‍കിയ പാസ് ബോക്‌സിന് പുറത്തു വച്ച് സിസര്‍ കിക്കിലൂടെ സൂക്കി വലയിലേക്ക് തൊടുത്തപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു. ഇത്തവണ ത്തെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോളായി ഇതു മാറാ ന്‍ സാധ്യതയുണ്ട്.
ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചെന്നൈ വിടുകൊടുത്തില്ല.
തോറ്റെങ്കിലും 10 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് ടൂര്‍ണമെന്റില്‍ തലപ്പത്തുള്ളത്. എന്നാല്‍ നേരത്തേ ആറാമതായിരുന്ന ചെന്നൈ ജയത്തോടെ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day