|    Dec 12 Tue, 2017 11:32 pm
FLASH NEWS
Home   >  Sports  >  Football  >  

ഐഎസ്എല്‍: തട്ടകത്തില്‍ തകര്‍ന്ന് ഡല്‍ഹി

Published : 2nd December 2017 | Posted By: vishnu vis

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തകര്‍ന്നടിഞ്ഞ് ഡല്‍ഹി. ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് വടക്കുകിഴക്കുകാര്‍ ഡല്‍ഹിയുടെ കഥകഴിച്ചത്. 17ാം മിനിറ്റില്‍ മര്‍ച്ചീനോ, 22ാം മിനിറ്റില്‍ ഡാനിയോ എന്നിവരിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് വിജയം പിടിച്ചടക്കിയത്. ജയത്തോടെ നാല് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് കയറി. മൂന്ന് പോയിന്റുള്ള ഡല്‍ഹി നിലവില്‍ എട്ടാം സ്ഥാനത്താണ്.ആദ്യ പകുതിയിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും പിറന്നത്. നര്‍സറിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു സൂപ്പര്‍താരം മര്‍ച്ചീനോ നോര്‍ത്ത്  ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചു വരവിന് ശ്രമിക്കേ ഡാനിയോയിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഡല്‍ഹി താരങ്ങള്‍ കഠിന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക