|    Jun 20 Wed, 2018 9:18 am
Home   >  Todays Paper  >  page 12  >  

ഐഎസ്എല്‍: ജെര്‍മനും ജോസുവും കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്നെ

Published : 3rd July 2016 | Posted By: SMR

കൊച്ചി: അടുത്ത ഇന്ത്യന്‍ സൂപ്പര്‍ലീഗ് 2016ലും അന്റോണിയ ജെര്‍മനും ജോസു കുറൈയ്‌സ് പ്രീറ്റോയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സിയണിയും. ഇവര്‍ക്കൊപ്പം സന്ദേശ് ജിംഗന്‍, സന്ദീപ് നന്തി, മുഹമ്മദ് റാഫി, മെഹ്താബ് ഹൊസൈന്‍, ഇഷ്ഫാഖ് അഹ്മദ്, ഗുര്‍വിന്ദര്‍സിങ് എന്നിവരും ടീമിലുണ്ടാവും. അന്റോണിയ ജെര്‍മന്‍ കഴിഞ്ഞ സീസണില്‍ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ ആറ് ഗോള്‍ നേടിയിരുന്നു. പുതിയ സീസണിലും മുന്നോട്ടുകുതിക്കാന്‍ ടീമംഗങ്ങള്‍ക്കൊപ്പം അന്റോണിയോ ഉണ്ടാവും. വിങറായും സ്‌ട്രൈക്കറായും മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നതാണ് അന്റോണിയോയുടെ മികവ്.
ജോസു എന്നറിയപ്പെടുന്ന ജോസു കുറൈയ്‌സ് പ്രീറ്റോ എഫ്‌സി ബാഴ്‌സലോണയുടെ ലാ മാസിയ എന്ന പേരില്‍ പ്രശസ്തമായ പരിശീലന അക്കാദമിയുടെ മിഡ്ഫീല്‍ഡറായിരുന്നു. ഡിഫന്‍ഡറായി കളിച്ചിരുന്ന ജോസു ഫിന്‍ലന്‍ഡ് കോച്ചിന്റെ നിര്‍ദേശത്തില്‍ മിഡ്ഫീല്‍ഡറായി. കാസര്‍കോട്ടുനിന്നുള്ള സ്‌ട്രൈക്കറായ മുഹമ്മദ് റാഫി ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഒമ്പത് കളികളില്‍നിന്നായി നാല് ഗോള്‍ നേടി. മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കറായിരുന്ന റാഫി ഐ ലീഗിലും നാഷനല്‍ ലീഗിലും ബെയ്ചുങ് ബൂട്ടിയക്കും ഛേത്രിക്കും ഒപ്പം ഏറ്റവും ഉയര്‍ന്ന സ്‌കോറര്‍ എന്ന റെക്കോഡിന് ഉടമയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പറാണ് സന്ദീപ് നന്തി. ടീമിന്റെ നിശ്ശബ്ദനായ സംരക്ഷകന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ക്ലബ്ബ്, കണ്‍ട്രി പ്രഫഷനല്‍ കരിയറില്‍ 1999ല്‍ മോഹന്‍ബഗാനു വേണ്ടിയാണ് ആദ്യ വിജയം നേടിയത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ കിങ് പിന്‍ എന്നറിയപ്പെടുന്ന മെഹ്താബ് ഹൊസൈന്‍ ക്ലബ്ബ് മല്‍സരങ്ങളിലും കണ്‍ട്രി മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. എഫ്പിഎഐയുടെ മികച്ച ഇന്ത്യന്‍ പ്ലേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മെഹ്താബ് ബെസ്റ്റ് മിഡ്ഫീല്‍ഡര്‍, ഫാന്‍സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജെസിടി അക്കാദമിയില്‍ കളിപഠിച്ച മധ്യ ഡിഫന്‍ഡര്‍ ഗുര്‍വിന്ദര്‍സിങ് 2004 ലാണ് ജെസിടിയില്‍ ചേര്‍ന്നത്. ഈസ്റ്റ്ബംഗാളിനു വേണ്ടി സുസ്ഥിരമായ പ്രകടനം കാഴ്ചവച്ചു. എച്ച്എഎല്ലിനൊപ്പം പ്രഫഷനല്‍ കരിയര്‍ ആരംഭിച്ച ഇഷ്താഖ് അഹ്മദ് ആദ്യ സീസണിലെ മികവുറ്റ കളിക്കാരനായിരുന്നു. പിന്നീട് ഡെംപോ, മോഹന്‍ബഗാന്‍, സാല്‍ഗോക്കര്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് എന്നിവയ്ക്കുവേണ്ടി കളിക്കുകയും നിരവധി ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തു. വിദഗ്ധ ഡ്രിബ്ലിങ് വിങര്‍ ആയ ഇഷ്താഖ് അഹ്മദ് മിഡ്ഫീല്‍ഡില്‍ ഏത് പൊസിഷനിലും കളിക്കാന്‍ യോജിച്ചവനാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കഴിഞ്ഞ വര്‍ഷം ഒമ്പതുതവണ കളിച്ചിരുന്നു.
അന്റോണിയോ ജെര്‍മന്‍, ജോസ്യു കുറൈയ്‌സ് പ്രീറ്റോ, സന്ദേശ് ജിംഗന്‍, സന്ദീപ് നന്തി, മുഹമ്മദ് റാഫി, മെഹ്താബ് ഹൊസൈന്‍, ഗുര്‍വിന്ദര്‍സിങ് എന്നിവരെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് വീണ്ടും സ്വാഗതംചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരന്‍ ഡിസില്‍വ പറഞ്ഞു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss