|    Oct 23 Mon, 2017 6:02 am
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: ചെന്നൈക്കും പൂനെയ്ക്കും ഇന്ന് ജയിക്കണം

Published : 15th November 2016 | Posted By: SMR

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആതിഥേയരായ ചെന്നൈയ്ന്‍ എഫ്‌സിക്കും പൂനെ സിറ്റി എഫ്‌സിക്കും ജീവന്മരണ പോരാട്ടം. രണ്ടു ടീമിനും സീസണിലെ 10ാമത്തെ മല്‍സരം കൂടിയാണിത്. ശേഷിക്കുന്നത് ഇനി നാല് മല്‍സരങ്ങള്‍ മാത്രം.
അവസാനത്തെ നാലു മല്‍ സരങ്ങളായിരിക്കും ഈ സീസണിന്റെ വിധി നിര്‍ണയിക്കുകയെന്ന് പൂനെയുടെ പരിശീലക ന്‍ അന്റോണിയോ ഹബാസ് പറഞ്ഞു. സെമിയിലേക്കു കയറണമെങ്കില്‍ പൂനെയ്ക്കും ചെന്നൈക്കും ഇന്നു ജയിച്ചേ തീരൂ. അഞ്ചാം സ്ഥാനക്കാരായ പൂനെക്ക് 12 പോയി ന്റും ഏഴാംസ്ഥാനക്കാരായ ചെന്നൈക്ക് 10 പോയിന്റും വീതമാണുള്ളത്.
പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരാണ് സെമിപ്ലേഓഫിനു അര്‍ഹത നേടുക. ആദ്യ സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിന് 17 പോയിന്റും രണ്ടാംസ്ഥാനക്കാരായ കേരള ബ്ലാസറ്റേ്‌ഴ്‌സിനു 15 പോയിന്റുമാണ് ലഭിച്ചത്. 20 പോയിന്റ് മറികടക്കാനായാല്‍ സെമി എകദേശം ഉറപ്പാണ്.
നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് സെമി കാണാതെ മടങ്ങേണ്ടിവന്നാല്‍ നാണക്കേടാവും. കഴിഞ്ഞ അഞ്ച് മല്‍സരങ്ങളിലും ചെന്നൈക്ക് ജയിക്കാനായിട്ടില്ല. പൂനെയ്ക്കും ഈ സീസണ്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മല്‍സ രങ്ങളില്‍ കൊല്‍ക്കത്തയെയും മുംബൈ സിറ്റിയെയും തോല്‍ പ്പിക്കാനായത് ഇന്ന് പൂനെയുടെ ആത്മവിശ്വാസമുയര്‍ത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക