|    Jun 25 Sun, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: ചാംപ്യന്‍മാരെ തകര്‍ത്ത് ഡല്‍ഹി തലപ്പത്ത്

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ചെന്നൈയ്‌നെ ഡല്‍ഹി തറപറ്റിച്ചത്. റിച്ചാര്‍ഡ് ഗാഡ്‌സെ, ഫ്‌ളോറന്റ് മലൂദ, കിയാന്‍ ലീവിസ് എന്നിവരാണ് ഡല്‍ഹിയുടെ സ്‌കോറര്‍മാര്‍. ചെന്നൈയ്‌നായി ബെര്‍ണാഡ് മെന്‍ഡിയാണ് ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
കളി തുടങ്ങി ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ആതിഥേയരായ ഡല്‍ഹി കരുത്തുകാട്ടി. കളി തുടങ്ങി 15ാം മിനിറ്റില്‍് ഗാഡ്‌സെയാണ് ഡല്‍ഹിക്കായി ആദ്യം വലകുലുക്കിയത്.  25ാം മിനിറ്റില്‍ മലൂദയിലൂടെ വീണ്ടും ഡല്‍ഹി വലകുലുക്കി. മലൂദയെടുത്ത തകര്‍പ്പന്‍ ഷോട്ട് ചെന്നൈയ്ന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറി. ഡല്‍ഹി മല്‍സരത്തില്‍ 2-0 യുടെ ആധികാരിക ലീഡും സ്വന്തമാക്കി.
ഡല്‍ഹിയുടെ പിഴവ് ചെന്നൈയ്ന്‍ കൃത്യമായി മുതലെടുത്തു. മികച്ച മുന്നേറ്റത്തിലൂടെ ബെര്‍ണാഡ് മെന്‍ഡിയാണ് ചെന്നൈയ്ക്കായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഒന്നാം പകുതി പിരിയുമ്പോള്‍ 2-1 ന്റെ ലീഡോഡെയാണ് ഡല്‍ഹി കളം വിട്ടത്
രണ്ടാം പകുതിയിലും ഡല്‍ഹി മികവാവര്‍ത്തിച്ചു. 54ാം മിനിറ്റില്‍ ഹന്‍സ് മള്‍ഡറിന്റെ പാസിനെ കിയാന്‍ ലീവിസ് ലക്ഷ്യത്തിലെത്തിച്ച് ഡല്‍ഹിയുടെ ലീഡ് 3-1 ആയി ഉയര്‍ത്തി  . കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മലൂദയിലൂടെ ഡല്‍ഹി വീണ്ടും വലകുലുക്കി മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 4-1 ന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക