|    Feb 27 Mon, 2017 10:20 pm
FLASH NEWS

ഐഎസ്എല്‍: ചാംപ്യന്‍മാരെ തകര്‍ത്ത് മുംബൈ സെമി ഫൈനലില്‍

Published : 24th November 2016 | Posted By: SMR

മുംബൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കരുത്തന്‍മാരായ മുംബൈയ്ക്ക് ജയം. ചെന്നൈയ്ന്‍ എഫ്‌സി യെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്താണ് മുംബൈ വിജയം സ്വന്തമാക്കിയത്. മല്‍സരത്തിന്റെ 32ാം മിനിറ്റില്‍ ഡിഫെഡിറിക്കോയും 60താം മിനിറ്റില്‍ വഡോക്കസുമാണ് മുംബൈയ്ക്കായി വലകുലുക്കിയത്. ഇതോടെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ  മൂന്നാം സീസണില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീം എന്ന പദവി മുംബൈ സിറ്റി നേടി .  മികച്ച പ്രകടനം പുറത്തെടുത്ത മുംബൈ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്. കേരള ബ്ലാസറ്റേഴ്‌സിനെ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളിനു തകര്‍ത്തതോടെ 12 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി  പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന മുംബൈ സിറ്റി ഇന്നത്തെ ജയത്തോടെ 22 പോയിന്റ് എന്ന ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലേക്കാള്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു ഇത്തവണ മുംബൈ സിറ്റിയുടേത്. ഇതുവരെ ഐഎസ്എല്ലിന്റെ സെമിഫൈനലില്‍ എത്താത്ത ടീമാണ് മുംബൈ. ആദ്യ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു. രണ്ടാം സീസണില്‍ ആറാമതും. അതിനപ്പുറത്തേകുക ഇതുവരെ മുന്നേറാന്‍ മുംബൈക്കു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ജയിച്ചത് ആകെ നാല് മത്സരങ്ങള്‍ മാത്രമാണ്. ആറെണ്ണം സമനില. നാല് തോല്‍വി. എന്നാല്‍ ഇത്തവണ 12 മത്സരങ്ങളില്‍ അഞ്ച് ജയം നാല് സമനില മൂന്നു തോല്‍വി എന്ന നിലയിലേക്കു മുന്നേറി. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day