|    Mar 29 Wed, 2017 7:04 am
FLASH NEWS

ഐഎസ്എല്‍: ഗോള്‍മഴയ്‌ക്കൊടുവില്‍ ടൈ കെട്ടി

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇത്തവണത്തെ ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടം സമനിലയില്‍. ഗോള്‍മഴ പിറന്ന പോരാട്ടത്തില്‍ മുംബൈ സിറ്റിയും ഡല്‍ഹി ഡൈനാമോസും മൂന്നു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുംബൈ 3-1ന്റെ മികച്ച വിജയത്തിലേക്ക് കുതിച്ചെങ്കിലും അവസാന 25 മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഡല്‍ഹി സമനല പിടിച്ചുവാങ്ങി.
ഹംഗേറിയന്‍ താരം ക്രിസ്റ്റ്യന്‍ വാഡോസ് മുംബൈയ്ക്കായി ഇരട്ടഗോള്‍ നേടി. 33, 38 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. സോണി നോര്‍ദെയാണ് (69ാം മിനിറ്റ്) മറ്റൊരു സ്‌കോറര്‍.
റിച്ചാര്‍ഡ് ഗാഡ്‌സെ (51), ബദാറ ബാദ്ജി (76), മാര്‍സെലോ പെരേര (82) എന്നിവരിലൂടെ ഗോളുകള്‍ മടക്കിയാണ് ഡല്‍ഹി വിലപ്പെട്ട ഒരു പോയിന്റ് കൈക്കലാക്കിയത്.
ഡല്‍ഹി മികച്ച രീതിയിലാണ് മല്‍സരം തുടങ്ങിയത്. ആദ്യ 20 മിനിറ്റിനിടെ മുംബൈയെ വിറപ്പിക്കുന്ന ചില നീക്കങ്ങള്‍ അവര്‍ നടത്തി. എന്നാല്‍ 33ാം മിനിറ്റില്‍ വാഡോസിന്റെ ഗോള്‍ ഡല്‍ഹിക്ക് അപ്രതീക്ഷിത ഷോക്കായിരുന്നു. ഡല്‍ഹി പ്രതിരോധത്തെ കീറിമുറിച്ച് ഫാബ്രിസിയോ സോറസ് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഇടതുവിങിലൂടെ കുതിച്ചെത്തി വാഡോസ് ഇടംകാല്‍ ഷോട്ടിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു.
ഡല്‍ഹിക്ക് തിരിച്ചടിക്കാന്‍ അവസരം ലഭിക്കുംമുമ്പ് മുംബൈ ലീഡുയര്‍ത്തി. സോണി നോര്‍ദെയുടെ ഫ്രീകിക്ക് ഡല്‍ഹി ഗോളി കുത്തിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് വാഡോസ് അനായാസം ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാംപകുതി അക്ഷരാര്‍ഥത്തില്‍ തീപാറി. 51ാം മിനിറ്റില്‍ ഗാഡ്‌സെയിലൂടെ ഗോള്‍ മടക്കി ഡല്‍ഹി തിരിച്ചുവരവിന് തുടക്കമിട്ടു.
69ാം മിനിറ്റില്‍ നോര്‍ദെ മുംബൈയുടെ ലീഡുയര്‍ത്തിയെങ്കിലും പോരാട്ടവീര്യം കൈവിടാതെ പൊരുതിയ ഡല്‍ഹി രണ്ടു ഗോള്‍ കൂടി തിരിച്ചടിച്ച് അവിസ്മരണീയ സമനില നേടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day