|    Nov 19 Sun, 2017 10:42 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: കൊമ്പന്‍മാര്‍ ഇന്നു ഡല്‍ഹിയില്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഇന്നു നടക്കുന്ന എവേ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഡ ല്‍ഹി ഡൈനാമോസിനെ നേരിടും. ഗോവയെ തകര്‍ത്തതിന്റെ  ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഡല്‍ഹിയെ മെരുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു നന്നായി വിയര്‍ക്കേണ്ടിവരും. ഇതുവരെ ഒരു മല്‍സരം പോലും സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ കഴിയാത്ത ഡല്‍ഹിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ പ്രതിരോധനിരയെ തകര്‍ക്കുകയെന്നത് വെല്ലുവിളിയായേക്കും.
ഡല്‍ഹി ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും സമനില പാലിക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹി എവേ മല്‍സരങ്ങളില്‍ വീറു കാണിച്ചിട്ടുണ്ട്. 10 ഗോളുകളാണ് അവര്‍ എതിരാളികളുടെ വലയിലെത്തിച്ചത് . ഈ സീസണില്‍ മറ്റേത് ടീമിനേക്കാളും ഉയര്‍ന്ന ഷൂട്ടിങ് പവറാണ് ഡല്‍ഹിയുടേത്. ഡല്‍ഹി 44 ഷോട്ടുകളാണ് ഇതുവരെ എതിരാളികള്‍ക്കു നേരെ തൊടുത്തത്. ലക്ഷ്യത്തിലേക്ക് ഇത്രയേറെ ഷോട്ടുകള്‍ പായിക്കാന്‍ മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല.
ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കടുപ്പമേറിയ ടീമാണെന്ന് അറിയാ മെ ന്ന് ഡല്‍ഹി കോച്ച് ജിയാന്‍ ലൂ ക്ക സാംബ്രോട്ട പറഞ്ഞു. എങ്കിലും എതിരാളികളെ നേരിടാന്‍ ടീം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയുടെ  വിജയങ്ങളില്‍ അവരുടെ സൂപ്പര്‍ സ്റ്റാര്‍ മാര്‍സെലീഞ്ഞോയും റിച്ചാര്‍ഡ് ഗാഡ്‌സെയും ഗോള്‍ നേടിയതും ടീമിനെ ആഹ്ലാദിപ്പിക്കുന്നു.
ഈ വിജയത്തിന്റെ ആഹ്ലാദത്തില്‍ മുഴുകിപ്പോവരുതെന്നു സാംബ്രോട്ട കളിക്കാരെ ഓര്‍മിപ്പിച്ചു. ഗോവയ്‌ക്കെതിരായ മല്‍ സരം അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍  ബ്ലാസ്‌റ്റേഴ്‌സിനെതിരായ കളി അതിലേറെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വിയറിയാതെ തുടര്‍ ച്ചയായി അഞ്ച് മല്‍സരങ്ങള്‍ പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ ഐഎസ്എല്ലിന്റെ ചരിത്രത്തി ല്‍ ഇതൊരു പുതിയ റെക്കോഡാവും. ഏഴു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാമതാണ്. ഇന്നു ജയിച്ചാല്‍ ബ്ലാ സ്റ്റേഴ്‌സ് മൂന്നാംസ്ഥാത്തേക്കുയരും. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സി നെ തോല്‍പ്പിച്ചാല്‍ ഡല്‍ഹി തലപ്പത്തെത്തും.
ഹ്യൂസ് നാട്ടിലേക്ക്
മടങ്ങുന്നു
ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി മാര്‍ക്വി താരവും ക്യാപ്റ്റനുമായ  ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് മടങ്ങുന്നു. 11ന് അസര്‍ബെയ്ജാനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാറൗണ്ട് മല്‍സരത്തി ല്‍  വടക്കന്‍ അയര്‍ലന്‍ഡിനായി കളിക്കാനാണ് താരം തിരിച്ചുപോവുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഡല്‍ഹി ക്കെതിരായ ഇന്നത്തെ മല്‍സരത്തിനു ശേഷമാവും താരം മടങ്ങുന്നത്.
19നു മുംബൈക്കെതിരായ മ ല്‍സരത്തില്‍ മടങ്ങിയെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹ്യൂസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക