|    Aug 22 Tue, 2017 3:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെംബോയിയുമായി കരാറായി

Published : 10th July 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2016 മല്‍സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ‘സെംബോയ്’ എന്നറിയപ്പെടുന്ന സ്‌ട്രൈക്കര്‍ തോംഗ്‌കോസീം ഹാവോകിപുമായി കരാറിലേര്‍പ്പെട്ടു. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയ്ക്കുവേണ്ടി കളിക്കുമ്പോള്‍ ഈ ഇരുപത്തിരണ്ടുകാരന്‍ ആറ് കളികളില്‍നിന്നായി നാല് ഗോളുകള്‍ നേടിയിരുന്നു.
പൂനെഎഫ്‌സി യൂത്ത് അക്കാദമിയില്‍ തുടക്കമിട്ട സെംബോയ് അണ്ടര്‍ 20 മല്‍സരത്തില്‍ ഹാട്രിക് നേടിയ ആദ്യ അക്കാദമി കളിക്കാരനായി. 2014-15ലെ ഐ ലീഗ് മല്‍സരത്തില്‍ ഹാട്രിക് നേടിയ ഈ യുവതാരം ഷില്ലോങ് ലാജോങിനെതിരേയുള്ള മല്‍സരത്തില്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ നേടി. ആ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യക്കാരനെന്ന ബഹുമതിയും അതിലൂടെ സ്വ ന്തമാക്കി.
പതിനെട്ട് കളികളില്‍നിന്നായി ഏഴ് ഗോളുകളാണ് നേടിയത്. ഐഎസ്എല്‍ മല്‍സരത്തി ല്‍ ആദ്യമായി ഹാട്രിക് നേടിയ ഇന്ത്യന്‍ കളിക്കാരനായ സെംബോയ് അങ്ങനെ ഐഎസ്എല്‍, ഐ ലീഗ് മല്‍സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കോച്ചും മാനേജ്‌മെന്റും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെംബോയ് പറഞ്ഞു.ടീമംഗങ്ങളുമൊത്ത് കോച്ച് സ്റ്റീവ് കോപ്പലിനു കീഴില്‍ പരിശീലനം നേടുന്നതിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക