|    Sep 21 Thu, 2017 4:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് ഉദ്ഘാടന മല്‍സരം

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ (ഐഎസ്എ ല്‍) മൂന്നാം സീസണിന്റെ ഉദ്ഘാടനമല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി ഏറ്റുമുട്ടും. ഒക്ടോബര്‍ ഒന്നിന് ഗുവാഹത്തിയിലാണ് മല്‍സരം. ഇതേ വേദിയില്‍ത്തന്നെയാണ് ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറുക.
ഇംഗ്ലണ്ടുകാരനായ പുതിയ പരിശീകന്‍ സ്റ്റീവ് കോപ്പലിനു കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണി ല്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്താന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്. നെലോ വിന്‍ഗാഡയാണ് നോര്‍ത്ത് ഈസ്റ്റിന്റെ കോച്ച്.
കഴിഞ്ഞ സീസണില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ നോ ര്‍ത്ത് ഈസ്റ്റിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് ആധികാരിക വിജയം കൊയ്തിരുന്നു. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അന്നു ബ്ലാസ്‌റ്റേഴ്‌സ് വെന്നിക്കൊടി പാറിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക