|    Jan 18 Wed, 2017 7:43 pm
FLASH NEWS

ഐഎസ്എല്‍: കല്യാണ്‍ ജൂവലേഴ്‌സ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന സ്‌പോണ്‍സറാവുന്നു

Published : 18th October 2016 | Posted By: Abbasali tf

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രധാന സ്‌പോണ്‍സറാവുന്നു. പ്രധാന സ്‌പോണ്‍സര്‍ എന്ന നിലയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരുടെ ജേഴ്‌സിയുടെ മുന്‍വശത്തുതന്നെ പ്രദര്‍ശിപ്പിക്കും. കൂടാതെ ഇന്‍-സ്റ്റേഡിയം ബ്രാന്‍ഡിങിലും ഓണ്‍ലൈന്‍ ബ്രാന്‍ഡിങിലും കല്യാണ്‍ ഉള്‍പെടുത്തും. ഐഎസ്എലില്‍ ഒട്ടേറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സുമായി പങ്കുചേരുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിനെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സിഒഒ അമിത് കോഹ്‌ലി പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രൈം മെറീഡിയന്‍, ക്വാക്കര്‍, ലിവ്പ്യൂവര്‍ ബാറ്ററീസ്, സ്പാര്‍ട്ടാന്‍ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്ന മറ്റു ബ്രാന്‍ഡുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക