|    Mar 24 Fri, 2017 1:57 am
FLASH NEWS

ഐഎസ്എല്‍: എഫ് സി ഗോവ പരിശീലനത്തിനായി റിയോയില്‍

Published : 31st August 2016 | Posted By: SMR

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിന്റെ മുന്നൊരുക്കമായി എഫ് സി ഗോവ പരിശീലനത്തിനായി ബ്രസീലിലെ റിയോയിലെത്തി. 12 പേരടങ്ങുന്ന ഇന്ത്യന്‍ കളിക്കാരാണ് പരിശീലനത്തിനായി റിയോയിലേക്ക് പോയത്.  ബ്രസീലില്‍ നടക്കുന്ന പരിശീലനത്തിലേക്ക് വിദേശ കളിക്കാര്‍ ഉടനെ തന്നെ ടീമിനൊപ്പം ചേരുമെന്നും ഗോവന്‍ ടീമിന്റ വക്താവ് അറിയിച്ചു.
ഇന്ത്യന്‍ ദേശീയ താരം ഫുല്‍ഗാനൊ കാര്‍ഡോസോ പ്യൂര്‍ട്ടോ റിക്കോയ്‌ക്കെതിരെ നടക്കുന്ന മല്‍സരത്തിന് ശേഷമേ ഗോവന്‍ ടീമിലെത്തുകയുള്ളൂ. കൂടാതെ സഞ്ജയ് ബാല്‍മ ച്ചു, രാജു ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങളും നിലവില്‍ കളിക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് ശേഷം ഉടനെ ഗോവന്‍ നിരയിലേക്കെത്തിച്ചേരുമെന്നാണ് റിപോര്‍ട്ട്.
വിദേശ മണ്ണില്‍ നല്‍കുന്ന പരിശീലനത്തിലൂടെ ടീമിന്റെ മാനസിക നിലയിലും പ്രകടനത്തിലും വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഗോവന്‍ കോച്ച് സീക്കോ പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സൗഹൃദ മല്‍സരങ്ങള്‍ ഈ സീസണില്‍ ഗോവന്‍ ടീമിന് കളിക്കാന്‍ സാധിച്ചതുമൂലം മികച്ച താരങ്ങളുമായി കളിച്ച അനുഭവപാഠം ടീമിന് ഗുണകരമാവുമെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഫുട്‌ബോളും വിദേശ ഫുട്‌ബോളും തമ്മില്‍ വളരെ അധികം വിത്യാസം ഉണ്ടെന്നും ബ്രസീലില്‍ നല്‍കിയ പരിശീലനത്തിലൂടെ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഗോവയ്ക്ക് സാധിക്കുമെന്നും സീക്കോ പറഞ്ഞു.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക