|    Jan 22 Sun, 2017 9:42 pm
FLASH NEWS

ഐഎസ്എല്‍ ഉദ്ഘാടനമല്‍സരം: യൂസ്സ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണു

Published : 2nd October 2016 | Posted By: SMR

ഗുവാഹത്തി: ഐഎസ്എല്ലില്‍ ജയത്തോടെ തുടങ്ങാമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം സഫലമായില്ല. ഇന്നലെ നടന്ന ഉദ്ഘാടനമല്‍സരത്തില്‍ നോ ര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കുകയായിരുന്നു. 55ാം മിനിറ്റില്‍ ജപ്പാനീസ് താരം കത്‌സുമി യൂസ്സയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ണീരിലാഴ്ത്തി നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോളിന് അവകാശിയായത്.
കളിയിലുടനീളം മികച്ചു നി ന്ന നോര്‍ത്ത് ഈസ്റ്റ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഒന്നാംപകുതിയില്‍ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ തിരിച്ചുവന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധയെയും ഗോളിയെയും കീഴടക്കാനായില്ല. ബുധനാഴ്ച കൊച്ചിയില്‍ അത്‌ലറ്റികോ ഡി കൊ ല്‍ക്കത്തയ്‌ക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.
ആദ്യപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് വാഴ്ച
പ്രവചനങ്ങള്‍ തെറ്റിക്കുന്ന പ്രകടനമാണ് ആദ്യപകുതിയി ല്‍ ആതിഥേയര്‍ കൂടിയായ നോ ര്‍ത്ത് ഈസ്റ്റ് കാഴ്ചവച്ചത്. വന്‍ താരനിരയില്ലാതിരുന്നിട്ടും മികച്ച ആക്രമണാത്മക ഫുട്‌ബോളിലുടെ നോര്‍ത്ത് ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പ്ര തിരോധത്തിലാക്കി. കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചതും നോര്‍ത്ത് ഈസ്റ്റ് തന്നെയായിരുന്നു. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ പലപ്പോഴും ഒത്തിണക്കം കാണാനായില്ല. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളാവട്ടെ നോര്‍ത്ത് ഈസ്റ്റ് ഗോളിക്ക് ഭീഷണിയും ഉയര്‍ത്തിയില്ല.
കളിയുടെ ആദ്യ അഞ്ചു മിനിറ്റ് പന്തിനായുള്ള പോരാട്ടമാണ് കണ്ടത്. ഇരുടീമും അതിവേഗ പാസിങ് ഗെയിം കാഴ്ചവച്ചപ്പോള്‍ നിമിഷനേരം കൊണ്ട് പന്ത് ഇരുഹാഫുകളിലും കയറിയിറങ്ങി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ അപകടം വിതയ്ക്കുന്നതായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ മിന്നലാക്രമണങ്ങള്‍.
10ം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡിന് മികച്ച അവസരം ലഭിച്ചു. വലതുവിങില്‍ നിന്ന് നികോളാസ് വെലസ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് ഹെഡ്ഡ് ചെയ്യാന്‍ നോര്‍ത്ത് ഈസ്റ്റ് താരം എമിലിയാനോ അല്‍ഫാറോ ഉയര്‍ന്നു ചാടിയെങ്കിലും കണക്ട് ചെയ്യാനായില്ല.
23ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ക്രിസ്റ്റിയന്‍ എന്‍ഡ്രിയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സ്റ്റാക്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു.
32ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തുനിന്ന് ആദ്യത്തെ മികച്ച ഗോള്‍നീക്കം കണ്ട ത്. ഇടതുവിങില്‍ നിന്ന് കെര്‍വ ന്‍ ബെല്‍ഫോര്‍ട്ട് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസി ല്‍ മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയുടെ ഹെഡ്ഡര്‍ ഗോളിക്ക് വെല്ലുവിളിയുയര്‍ത്താതെ കടന്നുപോയി.
43ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തേണ്ടതായിരു ന്നു. എന്നാല്‍ ഗോളി ഗ്രഹാം സ്റ്റാക്കിന്റെ മാസ്മരിക സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ക്രോസിനൊടുവില്‍ വെലസിന്റെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ ഗോളി സ്റ്റാക്ക് വലതുവശത്തേക്ക് ഡൈവ് ചെയ്ത് ഒരു കൈകൊണ്ട് കുത്തിയകറ്റുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിനെ സ്തബ്ധരാക്കി യൂസ്സ
ഒന്നാംപകുതിയെ അപേക്ഷിച്ച് കൂടുതല്‍ ലക്ഷ്യബോധവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ കളിച്ചത്. 47ാം മിനിറ്റില്‍ ജിങ്കാന്റെ ക്രോസില്‍ ജര്‍മന്‍ തല വച്ചെങ്കിലും ഗോളിയെ കീഴ്‌പ്പെടുത്താനായി ല്ല. മൂന്നു മിനിറ്റിനകം വീണ്ടും ബ്ലാസ്റ്റേഴ്‌സ് ആക്രമണം. റാഫി നല്‍കിയ ക്രോസ് ജര്‍മന്റെ ഹെഡ്ഡര്‍ ഗോളി ഡൈവ് ചെയ്ത് വിഫലമാക്കി.
55ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു. അര്‍ജ ന്റീനയുടെ വെലസാണ് ഗോളിനു വഴിയൊരുക്കിയത്. ഇടതുമൂലയില്‍ നിന്ന് വെലസ് ബോക്‌സിനു കുറുകെ അളന്നുമുറിച്ചു നല്‍കിയ തകര്‍പ്പന്‍ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിനു പിഴച്ചപ്പോള്‍ വലതു പോസ്റ്റിനരികില്‍ വച്ച് യൂസ പന്ത് വലയിലേക്ക് അടിച്ചുകയറ്റി (1-0)
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോളിനു വേണ്ടി കഠിനാധ്വാനം ചെയ്തു. 62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭി ച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൈ ബോള്‍ ക്ലിയര്‍ ചെയ്യാനായി മുന്നോട്ടു കയറിവന്ന ഗോളി സുബ്രതാ പാലിനു പന്ത് പിടിയിലൊതുക്കുന്നതില്‍ പിഴച്ചു. ഒഴി ഞ്ഞ പോസ്റ്റിലേക്ക് ബെല്‍ഫോര്‍ട്ട് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക