|    Nov 19 Sun, 2017 12:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം

Published : 31st October 2016 | Posted By: SMR

പൂനെ:ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ മുംബൈ സിറ്റിയും ചെന്നൈയ്ന്‍ എഫ്‌സിയും ഏറ്റുമുട്ടും. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ ജയത്തോടെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങുമ്പോള്‍ സമനിലക്കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ടാണ് ചെന്നൈയ്ന്‍ മല്‍സരത്തിനിറങ്ങുന്നത്.
മുംബൈ സിറ്റി താരസമ്പന്ന ന്‍മാരുടെ ടീമാണ്. ഡിയാഗോ ഫോര്‍ലാനെപ്പോലുള്ള മികച്ച താരങ്ങള്‍ ടീമിലുണ്ടെങ്കിലും അത്ര മികച്ച പ്രകടനം ടീമിന് കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ മല്‍സരത്തില്‍ പൂനെയോട് 1-0 ന്റെ ജയത്തോടെയാണ് സീസണിലേക്ക് വരവറിയിച്ചത്. ജയത്തിന്റെ മികവ് രണ്ടാം മല്‍സരത്തിലും ആവര്‍ത്തിച്ച മുംബൈ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മുട്ടുകുത്തിച്ചു. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ ജയം ആവര്‍ത്തിക്കാന്‍ മുംബൈക്കായില്ല. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 1-1 ന്റെ സമനിലക്കുരുക്ക് മുംബൈക്ക് തിരിച്ചടിയായി. അടുത്ത മല്‍സരത്തില്‍ കൊമ്പന്‍മാരായ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ 1-0 ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ടീമിന്റെ മുന്നേറ്റത്തിന് കനത്ത തിരിച്ചടിയായി.
ഡല്‍ഹി ഡൈനാമോസിനോട് സര്‍വശക്തിയും പുറത്തെടുത്ത് കളിച്ചെങ്കിലും മുംബൈക്ക് വിജയിക്കാനായില്ല. കളിക്കളത്തി ല്‍ ഇരു ടീമുകളും ഗോള്‍മഴ പെയ്യിച്ചെങ്കിലും 3-3 സമനിലയിലാണ് കളിയവസാനിച്ചത്. അടുത്ത മല്‍സരത്തില്‍ സീസണിലെ അവസാന സ്ഥാനക്കാരായ എഫ്‌സി ഗോവ ഒരു ഗോളിന് മുംബൈയെ തോല്‍പ്പിച്ചത് ടീമിന് കനത്ത തിരിച്ചടിയായി. അവസാന മല്‍സരത്തില്‍ ഫോര്‍ലാന്‍ മികവില്‍ നിലവിലെ ഒന്നാംസ്ഥാനക്കാരായ കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചാണ് മുംബൈ ചെന്നൈയ്‌നെ നേരിടാനിറങ്ങുന്നത്.
ചെന്നൈയും മികച്ച ടീം തന്നെയാണ്. മികച്ച താരനിരയുണ്ടെങ്കിലും ഭാഗ്യം തുണയ്ക്കാത്ത ടീം കൂടിയാണ് ചെന്നൈയ്ന്‍. നിലവില്‍ നാലാംസ്ഥാനക്കാരാണ് ചെന്നൈയ്ന്‍. ആറ് മല്‍സരങ്ങളില്‍നിന്നായി രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം ഒമ്പത പോയിന്റുകളാണചെന്നൈയ്‌നുള്ളത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരിക്കേ മല്‍സരം തീപാറുമെന്നുറപ്പാണ്.ചന്നൈയ്ന്‍ എഫ്‌സി മല്‍സരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക