|    May 28 Mon, 2018 4:40 am
FLASH NEWS
Home   >  Sports  >  Football  >  

ഐഎസ്എല്‍: അടിമുടി മാറ്റങ്ങളുമായി പുതിയ സീസണ്‍

Published : 6th June 2017 | Posted By: ev sports

ഇനി മുതല്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ പ്ലേയിങ് ഇലവനില്‍
ന്യൂഡല്‍ഹി: അടുത്ത സീസണില്‍ പുതിയ മാറ്റങ്ങളുമായി  ഇന്ത്യന്‍ സൂപ്പര്‍ ലീഗ്( ഐഎസ്എല്‍). ഇനി മുതല്‍ പ്ലേയിങ് ഇലവനില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്കും അഞ്ച് വിദേശ താരങ്ങള്‍ക്കും അവസരം നല്‍കണമെന്നതാണ് ഐഎസ്എല്‍ കമ്മിറ്റിയുടെ പുതിയ തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണ്‍വരെ ആറ് വിദേശ താരങ്ങള്‍ക്കും അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കുമായിരുന്നു പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നത്.
ഐഎസ്എല്‍ ഗവേര്‍ണിങ് ബോഡി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള തീരുമാനമായത്. നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
18 കോടി രൂപയാണ് ഓരോ ടീമിനും അനുവദിക്കപ്പെട്ട തുക. ഇതുപയോഗിച്ച്  17 ഇന്ത്യന്‍ താരങ്ങളേയും എട്ട് വിദേശ താരങ്ങളേയും ടീമിലെത്തിക്കാം. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമായിരുന്നു ഐഎസ്എല്‍ ക്ലബുകളില്‍ കളിച്ചിരുന്നത്. ഇന്ത്യയുടെ അണ്ടര്‍ 21 താരങ്ങള്‍ക്കും ഐഎസ് എല്ലില്‍ അവസരം നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്നും ഐഎസ്എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ ഫ്രാഞ്ചൈസിയും രണ്ട് ഇന്ത്യന്‍ താരങ്ങളെയേ ടീമില്‍ നിലനിര്‍ത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആദ്യമായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ക്കായുള്ള ലേലം നടക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss