|    May 22 Tue, 2018 12:12 am
Home   >  Sports  >  Cricket  >  

ഐഎസ്എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍

Published : 12th June 2017 | Posted By: ev sports

കേരളത്തില്‍ നിന്ന് വേറെ ടീമില്ല

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശം ആളിക്കത്തിക്കാന്‍ രണ്ട് പുതിയ ടീമുകള്‍ കൂടി. അഭ്യൂഹങ്ങള്‍ക്ക് ശരിവച്ച് ജെഎസ്ഡബ്ല്യൂ ബംഗളൂരു എഫ്‌സിയും ടാറ്റയുടെ ജംഷദ്പൂര്‍ ടീമുമാണ് ഐഎസ്എല്ലിലെത്തിയ പുതിയ ടീമുകള്‍. രണ്ടോ, മൂന്നോ ടീമുകള്‍ക്ക് അവസരം നല്‍കുമെന്ന് അറിയിച്ചിരുന്ന ഐഎസ്എല്‍ അധികൃതര്‍, ഒടുവില്‍ ബംഗളൂരു, ജംഷദ്പൂര്‍ ടീമുകളെ മാത്രമാണ് ഉള്‍ക്കൊള്ളിച്ചത്. കൊല്‍ക്കത്ത ആസ്ഥനമാക്കിയ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ബിഡ് സമര്‍പ്പിക്കാതിരുന്നതും രണ്ട് ടീമുകളായി ചുരുക്കാന്‍ കാരണമായി. അടുത്ത സീസണ്‍ മുതല്‍ 10 ടീമുകളായിരിക്കും ഐഎസ്എല്ലില്‍ ബൂട്ടണിയുക. അതേസമയം, തിരുവനന്തപുരത്ത് നിന്ന് പുതിയ ടീം ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അങ്ങനെയൊരു ബിഡ് ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം എഎഫ്‌സി അംഗീകാരം ലഭിച്ച ഐഎസ്എല്ലില്‍ നിന്ന് വിജയിക്കുന്നവര്‍ക്ക് എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും. മികച്ച അക്കാദമിയുള്ള ടാറ്റയുടെ ടീം വരുന്നതോടെ അത് ടൂര്‍ണമെന്റിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഐ-ലീഗും ഐഎസ്എല്ലും സമാന്തരമായി നടത്താനും, ഇരു ടൂര്‍ണമെന്റുകള്‍ക്കും തുല്യപ്രാധാന്യം നല്‍കാനും എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss