|    Jan 23 Mon, 2017 10:27 pm

ഐഎസ്എല്ലിന് നാളെ കിക്കോഫ്

Published : 30th September 2016 | Posted By: SMR

ഗുവാഹത്തി: ഇന്ത്യയിലെ ഫു ട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) മൂന്നാം സീസണിനു നാളെ ഗുവാഹത്തിയില്‍ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലാണ് ഉദ്ഘാടനമല്‍സരം. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് അണിയറയി ല്‍ ഒരുങ്ങുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയം ഈ വര്‍ഷം ഇതു രണ്ടാംതവണയാണ് മറ്റൊരു ഗ്ലാമര്‍ ഉദ്ഘാടനത്തിനു വേദിയാവുന്നത്. ഈ വര്‍ഷമാദ്യം സൗത്ത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകളും ഇവിടെയാണ് നടന്നത്.
വൈകീട്ട് 5.30ന് തുടങ്ങുന്ന ഐഎസ്എല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ അരമണിക്കൂര്‍ നീണ്ടുനില്‍ക്കും. ബോളിവുഡിലെ യുവ സൂപ്പര്‍ താരം വരുണ്‍ ധവാ ന്‍, നടിമാരായ ആലിയ ഭട്ട്, ജാക്വെലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളെ ഹരം കൊള്ളിക്കാനെത്തും. ഇവരെക്കൂടാതെ 500ഓളം കലാകാരന്‍മാരുടെ പ്രകടനവും ചടങ്ങിനു കൊഴുപ്പേകും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമുടമകളിലൊരാളും ക്രിക്കറ്റ് ഇതിഹാസവുമായ സചിന്‍ ടെണ്ടു ല്‍ക്കര്‍ ഉദ്ഘാടനച്ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടച്ചടങ്ങിനു വേദിയാവാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതില്‍ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റ് സഹ ഉടമകളിലൊരാളും ബോളിവുഡ് നടനുമായ ജോണ്‍ അബ്രഹാം പറഞ്ഞു.
”നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കു മാത്രമല്ല ഇവിടെയുള്ള ജനങ്ങള്‍ക്കും ഏറെ ആവേശം പകരുന്നതാണ് ഉദ്ഘാടനച്ചടങ്ങിന് വേദിയാവാന്‍ ലഭിച്ച അവസരം. ടീമിന് അകമഴിഞ്ഞ പിന്തുണയാണ് ഇവിടെയുള്ള ജനങ്ങള്‍ നല്‍കുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാവും ഉദ്ഘാടനച്ചടങ്ങുകള്‍ എന്ന് ഉറപ്പുണ്ട്. ഈ മേഖലയിലെ കൂടുതല്‍ യുവാ ക്കളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാല്‍ ഇതിലൂടെ സാധിക്കുമെന്നും വിശ്വസിക്കുന്നു”- ജോണ്‍ വിശദമാക്കി.
റിലയന്‍സ് ഫൗണ്ടേഷന്‍, ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റ് എന്നിവയുടെ ചെയര്‍മാനായ നിത അംബാനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക