|    May 24 Thu, 2018 9:23 pm
FLASH NEWS
Home   >  Sports  >  Football  >  

ഐഎസ്എല്ലിന് എഎഫ്‌സിയുടെ അംഗീകാരം

Published : 28th June 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( ഐഎസ്എല്‍) ഫുട്‌ബോളിന് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരം. ഐഎസ്എല്ലിനെ അംഗീകാരം നല്‍കിക്കൊണ്ടുള്ള കത്ത് അഖിലേന്ത്യ ഫെഡറേഷന് ലഭിച്ചെന്നാണ് വിവരം. അംഗീകാരം ലഭിച്ചതോടെ ഐഎസ്എല്ലിന്റെ ആവേശ കാഴ്ചകള്‍ കഴിഞ്ഞ മൂന്ന് സീസണില്‍ നിന്നും വ്യത്യസ്തമായി അഞ്ച് മാസക്കാലം നീണ്ടുനില്‍ക്കും. നവംബറിലായിരിക്കും ഐഎസ്എല്‍ ആരംഭിക്കുക. അതേപോലെ എഎഫ്‌സി കപ്പില്‍ കളിക്കാന്‍ ഇനിമുതല്‍ ഐഎസ്എല്‍ ചാംപ്യന്‍മാരും അര്‍ഹരായിരിക്കും. ഇതുവരെ ഫെഡറേഷന്‍ കപ്പ് ചാംപ്യന്‍മാര്‍ക്കാണ് എഎഫ്‌സി ചാംപ്യന്‍സ് ലീഗ്് കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. ഐലീഗ് ചാംപ്യന്‍മാര്‍ക്ക് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് കളിക്കാനും യോഗ്യത നേടാം. ഐലീഗ് വിട്ട് ഐഎസ്എല്ലിലേക്കെത്തിയ ബംഗളൂരുവിന് ഇത് സന്തോഷവാര്‍ത്തയാണ്. നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കളായ ബംഗളൂരു എഎഫ്‌സി കപ്പ് മേഖല സെമി ഫൈനലിലും കളിക്കുന്നുണ്ട്.
ഐലീഗ് ഐഎസ്എല്‍ ലയനത്തിന് തീവ്ര ശ്രമങ്ങള്‍ നടന്നെങ്കിലും കൊല്‍ക്കത്തന്‍ കബ്ലായ മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും എതിര്‍പ്പിനെതുടര്‍ന്ന് ലയനം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഐ ലീഗ് തന്നെയാവും രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗ്. ഐ ലീഗിനേക്കാളും ആരാധക പിന്തുണയുള്ള ഐഎസ്എല്‍ അടുത്ത്തന്നെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ന്നുവരാനും പുതിയ തീരുമാനം വിഴിവെക്കും.
റെഡ്ഡി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss