|    Jan 18 Wed, 2017 11:59 pm
FLASH NEWS

ഐഎസ്എല്ലിന് ഇക്കുറി താരപ്പകിട്ടേറും

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം സീസണിന് മുന്നോടിയായി ടീമുകള്‍ താരങ്ങളാല്‍ സമ്പന്നമാവുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള പദ്ധതികളുമായി ക്ലബ്ബുകള്‍ പരസ്പരം പോരടിക്കുമ്പോള്‍ ഇക്കുറി ഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് പൊലിമ കൂടുമെന്നുറപ്പാണ്.
മുംബൈ സിറ്റി എഫ്‌സി പുതിയ സീസണിലേക്ക് പുതുതായി രണ്ട് താരങ്ങളെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയന്‍ ക്ലബ്ബായ ഫഌമംഗോയുടെ സൂപ്പര്‍ ഫോര്‍വേര്‍ഡായ ബ്രിട്ടോ ആല്‍വസിനെയാണ് (കഫു)  ഏറ്റവും ഓടുവില്‍ മുംബൈ ടീമിലെത്തിച്ചത്. സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാനൊപ്പം കഫുവിനെക്കൂടി ഉള്‍ക്കൊള്ളിച്ച് ഇക്കുറി ശക്തമായ അറ്റാക്കിങ് നിരയെയാണ് മുംബൈ കളത്തിലിറക്കുന്നത്. ബ്രസീലിയന്‍ ക്ലബ്ബുകളുടെ നിരവധി കളിക്കാരാണ് ഇക്കുറി ഐഎസ്എല്ലില്‍ കളിക്കുന്നത്.
എഫ്‌സി ഗോവ ഫഌമംഗോയുടെ തന്നെ  റാഫേല്‍ ഡുമാസ്, മാത്യൂസ് ട്രിന്റാഡ് എന്നീ കളിക്കാരുമായി  ഈ സീസണില്‍ കരാര്‍ ഒപ്പ്‌വച്ചിട്ടുണ്ട്. ഇവരെക്കൂടാതെ മിഡ്ഫീല്‍ഡര്‍ റിച്ചാര്‍ലിസണ്‍ ബാര്‍ബോസയും ഗോവന്‍ നിരയിലിറങ്ങും.
ഡല്‍ഹി ഡയനാമോസും മികച്ച താരങ്ങളെ ഇക്കുറി ടീമിലെത്തിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ റയല്‍ സറഗോസയുടെ പരിചയ സമ്പന്നനായ ഡിഫന്റര്‍ റുബെന്‍ ഗോണ്‍സാലസിനേയാണ് ഒടുവില്‍ ഡല്‍ഹി ടീമിലെത്തിച്ചത്.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ വെസ്റ്റ്‌ബ്രോമിന്റെ അണ്ടര്‍ 21 ടീമിലംഗമായ  സമിര്‍ നബിയെ ഡല്‍ഹി കഴിഞ്ഞ ദിവസം ടീമിലെത്തിച്ചിരുന്നു. വെസ്റ്റ്‌ബ്രോമിന്റെയും ഡല്‍ഹിയുടേയും താരമായിരുന്ന ആദില്‍ നബിയുടെ സഹോദരനാണ് സമിര്‍ നബി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക