|    Oct 18 Wed, 2017 5:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ്എം സംസ്ഥാന കണ്‍വന്‍ഷന്‍ സമാപിച്ചു

Published : 18th July 2016 | Posted By: SMR

കോഴിക്കോട്: തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം ഇസ്‌ലാമിക ലോകത്തിന്റെ കുതിപ്പ് തടയാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് കോഴിക്കോട് കരിക്കാംകുളത്ത് നടന്ന ദ്വിദിന ഐഎസ്എം സംസ്ഥാന കണ്‍വന്‍ഷന്‍ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തെ ഐഎസ് ഭീകരതയുടെ താവളമായി ഉയര്‍ത്തിക്കാട്ടാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും വര്‍ഗീയത തലയ്ക്കുപിടിച്ച ഉദ്യോഗസ്ഥ ലോബികളുടെയും ശ്രമം അപകടമാണ്. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുത്താന്‍ മുസ്‌ലിം സമുദായം ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കണമെന്നാണ് പുതിയകാല വിവാദങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക