|    May 27 Sat, 2017 2:21 am
FLASH NEWS

ഐഎസ്ആര്‍ഒ ഇടപാട്: ജി മാധവന്‍ നായരെ സിബിഐ പ്രതിയാക്കി

Published : 11th August 2016 | Posted By: Navas Ali kn

ഐഎസ്ആര്‍ഒ ആന്‍ട്രിക്‌സ് ദേവദാസുമായുണ്ടാക്കിയ ഇടപാടില്‍ കോടികളുടെ നഷ്ടം വരുത്തിയതിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2005ല്‍ ചെയര്‍മാനായിരിക്കെ ഐഎസ്ആര്‍ഒക്ക് ഉപഗ്രഹങ്ങളുടെ ട്രാന്‍പോണ്ടര്‍ വാങ്ങുന്നതിന് 12 കൊല്ലത്തേക്ക് ആന്‍ട്രിക്‌സ് ദേവദാസുമായി ഉണ്ടാക്കിയ കരാര്‍ കാരണം 578 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ ഇടപാട് മരവിപ്പിച്ചു. ഇടപാടിലെ അഴിമതി സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് മാധവന്‍ നായര്‍ക്ക് പങ്കുണ്ടെന്നു കണ്ടെത്തി അദ്ദേഹത്തെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day