|    Jan 22 Sun, 2017 9:59 pm
FLASH NEWS

ഐഎസും ആര്‍എസ്എസും ഹിംസയെ ജീവിത മൂല്യമാക്കുന്നു: കടകംപള്ളി

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: മതരാഷ്ട്രീയ വാദം ഉയര്‍ത്തി ലോകത്ത് ഐഎസും രാജ്യത്ത് ആര്‍എസ്എസും ഹിംസയെ ജീവിതമൂല്യമാക്കാന്‍ പഠിപ്പിക്കുക വഴി മതാന്ധത വളര്‍ത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കെഎംവൈഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഐഎസ് ഇസ്‌ലാമിന്റെ ശത്രു ലോകത്തിന്റെയും എന്ന കാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്ന ആശയങ്ങളാണ് ഐഎസ് മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യയില്‍ ആര്‍എസ്എസും ഇതിനു സമാനമായ മതരാഷ്ട്രീയ സിദ്ധാന്തം വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ലോകത്ത് എല്ലായിടത്തുമുള്ള മത വംശീയ ഭീകര സംഘടനകള്‍ സാമ്രാജ്യത്വ സൃഷ്ടികളാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക