|    Apr 25 Wed, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഎസും ആര്‍എസ്എസും നാണയത്തിന്റെ ഇരുവശങ്ങള്‍: അബ്ദുല്‍ മജീദ് ഫൈസി

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: മതാധിഷ്ഠിതമായ ഭരണസംവിധാനം വിഭാവനം ചെയ്യുന്ന ഐഎസും ആര്‍എസ്എസും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിറ്റ്‌ലറുടെ ഉന്മൂലനസിദ്ധാന്തത്തെ മാതൃകയാക്കി സ്വതന്ത്ര ഇന്ത്യയില്‍ ആര്‍എസ്എസ് നടപ്പാക്കിയ വംശഹത്യാ കലാപങ്ങള്‍ക്ക് കൈയും കണക്കുമില്ല. പതിനായിരങ്ങളുടെ കബന്ധങ്ങള്‍ക്ക് മുകളിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തിലെത്തിയത്. മതപരിവര്‍ത്തനസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നിയമം, ഗോവധ നിരോധനം, ഏക സിവില്‍കോഡ് വാദം, അതിര്‍ത്തിസംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കല്‍, യുഎപിഎ കരിനിയമം തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ ജീവനായ മതേതരത്വത്തെ തല്ലിക്കൊല്ലുകയാണ് ഭരണകൂടങ്ങള്‍. കോണ്‍ഗ്രസ്സിന്റെ കൈപ്പത്തിയിലും ഈ പാപക്കറ പുരണ്ടിട്ടുണ്ട്. അതാണ് കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
മതേതരത്വത്തിന്റെ വളര്‍ച്ചയ്ക്ക് പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും വിശ്വാസമാര്‍ജിക്കേണ്ടത് അനിവാര്യമാണ്. അധികാരക്കസേരയ്ക്കുവേണ്ടി ഇരുമുന്നണികളും ബിജെപിയുമായി രഹസ്യബാന്ധവം ഉണ്ടാക്കുന്നു. കണ്ണൂരില്‍ ആ ര്‍എസ്എസിനോടുള്ള സിപിഎമ്മിന്റെ ശത്രുത പ്രാദേശിക രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. കോഴിക്കോട്ട് സിപിഎം ആക്രമിക്കുന്നത് മുസ്‌ലിംകളെയാണ്. ഈ വൈരുധ്യം സിപിഎമ്മിന്റെ ആശയപാപ്പരത്തത്തെയും രാഷ്ട്രീയ ദൗര്‍ബല്യത്തെയുമാണ് സൂചിപ്പിക്കുന്നത്.
ആര്‍എസ്എസ്, ഐഎസ് പോലുള്ള വര്‍ഗീയ ചിന്താഗതികള്‍ക്കെതിരേ എല്ലാ മതേതര മനസ്സുകളെയും ഒന്നിച്ചണിനിരത്തി പരസ്പരവിശ്വാസം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡന്റ് എ ഇബ്രാഹീം മൗലവി, ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, സെക്രട്ടറി ഷബീര്‍ ആസാദ്, ഷിഹാബുദ്ദീന്‍ മന്നാനി സംസാരിച്ചു.
കോട്ടയത്ത് പി സി ജോര്‍ജ് എംഎല്‍എയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും തുളസീധരന്‍ പള്ളിക്കല്‍ മലപ്പുറം വണ്ടൂരിലും ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍ കണ്ണൂരിലും അജ്മല്‍ ഇസ്മയില്‍ കാസര്‍കോട് ഉപ്പളയിലും സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര പാലക്കാട് ഒറ്റപ്പാലത്തും സംഗമം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് വയനാട് കല്‍പ്പറ്റയിലും സെക്രട്ടേറിയറ്റംഗങ്ങളായ നാസറുദ്ദീന്‍ എളമരം കോഴിക്കോട്ടും യഹ്‌യ തങ്ങള്‍ എറണാകുളം പട്ടിമറ്റത്തും സംസ്ഥാനസമിതി അംഗങ്ങളായ എ കെ സലാഹുദ്ദീന്‍ ഇടുക്കി നെടുങ്കണ്ടത്തും കെ കെ ഹുസൈര്‍ ആലപ്പുഴ കായംകുളത്തും ഇ എസ് ഖാജാ ഹുസയ്ന്‍ തൃശൂര്‍ ചാവക്കാടും വി എം ഫഹദ് പത്തനംതിട്ട റാന്നിയിലും മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss