|    Mar 25 Sat, 2017 1:33 am
FLASH NEWS

ഐഎസില്‍ നിന്നു മാനസാന്തരം വന്നവരെ സ്വദേശത്തേക്ക് അയക്കാന്‍ വിമത ക്യാംപ്

Published : 13th October 2016 | Posted By: SMR

അങ്കാറ: ഐഎസ് സായുധസംഘത്തില്‍ നിന്നു മാനസാന്തരം വന്ന് സ്വദേശത്തേക്കും വീട്ടിലേക്കും തിരികെ പോവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി വിമതര്‍ പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നു. ജെയ്ശ് അല്‍ തഹ്‌രീര്‍ എന്ന വിമത വിഭാഗമാണ് ക്യാംപിന് നേതൃത്വംനല്‍കുന്നത്. പിടിക്കപ്പെട്ടവരും ഐഎസില്‍ നിന്നു മനംമാറ്റം സംഭവിച്ചു വന്നവരുമായി 300ഓളം പേര്‍ ക്യാംപിലുണ്ടെന്നു സംഘം പറയുന്നു. ആര്‍ക്കെങ്കിവും വീടുകളിലേക്കു തിരികെപോവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതാത് എംബസികളുമായി ബന്ധപ്പെട്ട് തങ്ങള്‍ അതിനു സൗകര്യമൊരുക്കുമെന്ന് ക്യാംപ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ഗാബി മാധ്യമങ്ങളെ അറിയിച്ചു. ഫ്രഞ്ച്, ഡച്ച്, പോളിഷ് പൗരന്‍മാരും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലാണ് ഇവരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ടു മാസത്തോളമായി ഐഎസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഐഎസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താന്‍ തുര്‍ക്കി സര്‍ക്കാര്‍ തയ്യാറാക്കിയ യുഫ്‌റേറ്റ് ഷീല്‍ഡ് പദ്ധതി ഇതിനു കൂടുതല്‍ സഹായകമാവുമെന്നും അദ്ദേഹം അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് ഐഎസില്‍ എത്തിപ്പെട്ട ഏതാനും പേരെ ഇത്തരത്തില്‍ സ്വദേശത്തേക്കു തിരിച്ചയച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഐഎസില്‍ നിന്നു വളരെ മോശം പെരുമാറ്റമാണു നേരിടുന്നതെന്നു നാട്ടിലേക്കു മടങ്ങിയ നെതര്‍ലന്‍ഡ്‌സ് പൗരന്‍ അബുസലീം പറഞ്ഞതായും മുഹമ്മദ് അല്‍ഗാബി  അറിയിച്ചു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക