|    Jul 25 Tue, 2017 12:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസില്‍ ചേര്‍ന്നിട്ടില്ല: യമനില്‍ പഠനം കഴിഞ്ഞ് തിരിച്ചെത്തുമെന്ന് അഖില്‍

Published : 13th August 2016 | Posted By: SMR

മലപ്പുറം: ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നിട്ടില്ലെന്ന് മതം മാറി നാടുവിട്ട മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അബ്ദുല്ല എന്ന അഖില്‍. ഇ മെയില്‍ വഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അബ്ദുല്ലയുടെ സന്ദേശം ലഭിച്ചത്. ഫോണിലൂടെ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലിസ് മേധാവിക്കും പെരിന്തല്‍മണ്ണ സിഐക്കുമാണ് അഖില്‍ സന്ദേശമയച്ചത്.
ഐഎസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. യമനിലെ പഠനം കഴിഞ്ഞാല്‍ തിരിച്ച് എത്തുമെന്ന് മകന്‍ അറിയിച്ചുവെന്ന് പിതാവ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് എന്‍ജിനീയറിങ് പഠനത്തിനിടെ അഖില്‍ മതംമാറി അബ്ദുല്ലയെന്ന പേര് സ്വീകരിച്ച് നാടുവിട്ടത്. ഇ മെയിലിന്റെ ഉറവിടം പോലിസ് അന്വേഷിച്ച് വരികയാണ്. വീട്ടിലേക്ക് വിളിച്ച ഫോണ്‍ നമ്പരും പോലിസ് പരിശോധിക്കുന്നുണ്ട്. തന്റെ മകന്‍ മതംമാറി ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി അങ്ങാടിപ്പുറം സ്വദേശി  തട്ടാരക്കാട്ടില്‍ സുബ്രഹ്മണ്യന്‍ മലപ്പുറം പോലിസ് മേധാവിക്ക് കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വഷണം നടക്കുന്നതിനിടെയാണ് അബ്ദുല്ലയുടെ ഇമെയില്‍ സന്ദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. 2014ല്‍ ഗള്‍ഫിലേക്കുപോവാനെന്ന് പറഞ്ഞിറങ്ങിയ തന്റെ 26വയസ്സുകാരനായ മകന്‍ അഖില്‍ യമനിലേക്കു പോയെന്നാണ് സുബ്രഹ്മണ്യന്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്‍ജിനീയറിങ് ബിരുദദാരികൂടിയായ അഖില്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും അബ്ദുല്ലയെന്ന് പേര് സ്വീകരിച്ച് യമനില്‍ ഇസ്‌ലാംമത പഠനം നടത്തുന്നതായും  ഫോണിലൂടെ അറിയിച്ചുവെന്നും സുബ്രഹ്മണ്യന്‍ പരാതിയില്‍ സൂചിപിച്ചിരുന്നു.
രണ്ടുവര്‍ഷം മുമ്പും അധികൃതര്‍ക്ക് സുബ്രഹ്മണ്യന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ ഒരു അന്വേഷണവുമുണ്ടായില്ല. ഐഎസുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ പൊങ്ങിയപ്പോഴാണ് സുബ്രഹ്മണ്യന്‍ കഴിഞ്ഞ മാസം എസ്പിക്ക് നേരിട്ട് പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക