|    Jan 18 Wed, 2017 9:35 am
FLASH NEWS

ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ല: ഡിജിപി

Published : 10th July 2016 | Posted By: SMR

കൊച്ചി: ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികള്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഐഎസില്‍ ചേര്‍ന്നോ, അതോ മറ്റുവല്ലയിടത്തുമാണോ എന്നിവ അന്വേഷിക്കേണ്ടതുണ്ട്. ഇവര്‍ വിദേശത്തു പോയി തിരിച്ചുവന്നിട്ടില്ല എന്നതില്‍ മാത്രമാണു സ്ഥിരീകരണം. ഈ വാര്‍ത്ത സെന്‍സേഷനല്‍ ആക്കരുത്. ഒരുപക്ഷേ, അത്തരത്തില്‍ പോയിട്ടില്ലെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് മടങ്ങിവരുമ്പോള്‍ അവര്‍ക്ക് സമൂഹത്തിലുണ്ടാക്കുന്ന ദോഷം വളരെ വലുതായിരിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
സംഭവം അതീവ ഗൗരവതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ട വിഷയമാണ്. ഇത്തരം വിഷയങ്ങളില്‍ സമഗ്രാന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക