|    Mar 30 Thu, 2017 12:23 pm
FLASH NEWS

ഐഎസില്‍ ആകൃഷ്ടരായത് വളരെ കുറച്ചു യുവാക്കള്‍

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിന്റെ ചില ഭാഗങ്ങളില്‍നിന്നു കാണാതായ ചിലര്‍ക്ക് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ഐഎസ് ഇറാഖ് ആന്റ് ലെവന്റ്, ഐഎസ് ഇറാഖ് ആന്റ് സിറിയ തുടങ്ങിയ സംഘടനകള്‍ ലോകത്തിന്റെ പലഭാഗത്തുനിന്ന് പലമാര്‍ഗത്തിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് വളരെ കുറച്ചുപേരെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച് ഒമ്പത് കേസുകളാണു കേരള പോലിസ് രജിസ്റ്റര്‍ ചെയ്തതെന്നും ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.
ഐഎസുമായി ബന്ധമുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ദേശീയ അന്വേഷണ ഏജന്‍സിയും വിവിധ സംസ്ഥാന ഏജന്‍സികളും 54 പേരെ തടവിലാക്കി.
ഭീകരവാദവുമായി ബന്ധപ്പെട്ട് സാമ്പത്തികസഹായം നല്‍കുന്നതും കള്ളപ്പണത്തിന്റെ ഉപയോഗവും തടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണ്. തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ  സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.  തീവ്രവാദത്തില്‍ നിന്നു യുവാക്കളെ പിന്തിരിപ്പിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day