|    Mar 25 Sat, 2017 11:13 pm
FLASH NEWS

ഐഎസില്‍നിന്ന് തലയറുക്കുന്ന പടം ലഭിച്ചെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Published : 23rd April 2016 | Posted By: SMR

അഗര്‍ത്തല: ഐഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണെന്നറിയിച്ചു സന്ദേശമയച്ച തനിക്ക് ഒരാളുടെ തലയറുക്കുന്ന ചിത്രം മറുപടിയായി ലഭിച്ചെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഇറാക്കിലും സിറിയയിലുമുള്ള ഐഎസുമായി ചര്‍ച്ച നടത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, തലവെട്ടിയെടുത്ത മനുഷ്യന്റെ ചിത്രമയച്ചാണു തന്റെ വാക്കുകളോട് അവര്‍ പ്രതികരിച്ചത്.
അതിനാല്‍ താന്‍ അവരുമായുള്ള ചര്‍ച്ചാ ശ്രമം അവസാനിപ്പിക്കുകയാണ്. അവര്‍ക്ക് സമാധാന ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും സൈന്യമാണ് ഇനി ഐഎസിനു മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ലഭിച്ച പടം എവിടെനിന്നാണ് അയച്ചതെന്ന് രവിശങ്കര്‍ വ്യക്തമാക്കിയില്ല.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക